Home> India
Advertisement

ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി എയിംസില്‍ നിന്നും മൂന്നംഗ സംഘം ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ എത്തി

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി ഡെല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരുടെ മൂന്നംഗ സംഘം എത്തി.

ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി എയിംസില്‍ നിന്നും മൂന്നംഗ സംഘം ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ എത്തി

ചെന്നൈ: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി ഡെല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരുടെ മൂന്നംഗ സംഘം എത്തി. 

ഇന്നലെ രാത്രിയാണ് വിദഗ്ധ സംഘം ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയത് .ശ്വാസകോശ ചികിത്സാ വിദഗ്ധന്‍ ജി.സി. ഖില്‍നാനി, ഹൃദരോഗ വിദഗ്ധന്‍ നിതീഷ് നായിക്, അനസ്ഥേഷ്യ വിദഗ്ധന്‍ അന്‍ജന്‍ തൃഘ എന്നീ ഡോക്ടര്‍മാരാണ് ജയലളിതയെ പരിശോധിക്കുന്നതിനായെത്തിയത്. ഏതാനും ദിവസത്തേക്ക് ജയലളിതയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനും മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുന്നതിനുമായി അപ്പോളാ ആശുപത്രിയില്‍ ഇവര്‍ ഉണ്ടാകും.

പനിയും നിർജലീകരണവും മൂലം കഴിഞ്ഞ മാസം 22നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയലളിത ചികിത്സയോടു നന്നായി പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയിൽ കൂടുതൽ പുരോഗതിയുണ്ടെന്നും അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചു. ലണ്ടൻ ഗയ്‌സ് ആൻഡ് സെന്റ് തോമസ് ആശുപത്രിയിലെ ഡോ. റിച്ചാർഡ് ബീലിന്‍റെ മേൽനോട്ടത്തിലാണ് ചികിൽസ തുടരുന്നത്.

Read More