Home> India
Advertisement

പുല്‍വാമയില്‍ ഭീകരര്‍ മുന്‍ സൈനികനെ വെടിവച്ചു കൊന്നു

ഒരു സംഘം ഭീകരര്‍ അപ്രതീക്ഷിതമായി എത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

പുല്‍വാമയില്‍ ഭീകരര്‍ മുന്‍ സൈനികനെ വെടിവച്ചു കൊന്നു

ശ്രീനഗര്‍: പുല്‍വാമയില്‍ ഒരു സംഘം ഭീകരര്‍ മുന്‍ സൈനികനെ വെടിവച്ചു കൊന്നു. പുല്‍വാമ സ്വദേശിയായ ആഷിഖ് അഹമ്മദാണ് കൊല്ലപ്പെട്ടത്. മുന്‍ സ്‌പെഷല്‍ പോലീസ് ഓഫീസറായ ആഷിക് അഹമ്മദ് നായക് ആണ് കൊല്ലപ്പെട്ടത്. 

ആഷിഖിന്റെ വീടിന് തൊട്ടടുത്ത് വച്ചായിരുന്നു ആക്രമണം. പുല്‍വാമയിലെ പിംഗലിന ഗ്രാമത്തിലാണ് ആഷിഖ് അഹമ്മദിന്റെ വീട്. ഒരു സംഘം ഭീകരര്‍ അപ്രതീക്ഷിതമായി എത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 

ജെയ്‌ഷെ ഇ മുഹമ്മദ് തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രത്യാക്രമണത്തില്‍ മൂന്നു ഭീകരരെ വെടിവെച്ചുകൊന്നു. ആക്രമണത്തിന്റെ വിവരം കിട്ടിയ ഉടന്‍ സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്. കരസേനയും ജമ്മു കശ്മീര്‍ പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും ചേര്‍ന്ന് പ്രദേശത്ത് ഭീകരര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണ്.

Read More