Home> India
Advertisement

Jammu & Kashmir : പഞ്ചാബിന് പിന്നാലെ കശ്മീരും, സ്‌കൂളുകള്‍ക്ക് വീരമൃത്യുവരിച്ച സൈനികരുടെ പേര് നല്‍കും

Jammu & Kashmir എല്ലാ സർക്കാർ സ്കൂളുകൾക്കും വീരമൃത്യു (martyred ) വരിച്ച സൈനികർ, പൊലീസ് ഉദ്യോഗസ്ഥർ, CRPF ജവാന്മാര്‍ എന്നിവരുടെ പേരുകൾ നൽകാൻ തീരുമാനം.

Jammu & Kashmir : പഞ്ചാബിന് പിന്നാലെ കശ്മീരും, സ്‌കൂളുകള്‍ക്ക് വീരമൃത്യുവരിച്ച സൈനികരുടെ പേര് നല്‍കും

ശ്രീനഗർ : രാജ്യത്തിനായി രക്തസാക്ഷിത്വം വഹിച്ചവർക്കുള്ള ആദരസൂചകമായി ജമ്മു കശ്മീരിലെ (Jammu & Kashmir) എല്ലാ സർക്കാർ സ്കൂളുകൾക്കും വീരമൃത്യു (Martyred ) വരിച്ച സൈനികർ, പൊലീസ് ഉദ്യോഗസ്ഥർ, CRPF ജവാന്മാര്‍ എന്നിവരുടെ പേരുകൾ നൽകാൻ തീരുമാനം.

ഇതുമായി ബന്ധപ്പെട്ട് ജമ്മു, ദോഡ, റിയാസി, പൂഞ്ച്, രജൗരി, കതുവ, സാംബ, റമ്പാൻ, കിഷ്‌ത്വാർ, ഉധംപൂർ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ഡിവിഷണൽ കമ്മീഷണർ കത്തെഴുതി. രക്തസാക്ഷികളുടെ പേരുകൾ നൽകാൻ സാധിക്കുന്ന സർക്കാർ സ്കൂളുകൾ കണ്ടെത്താൻ നിർദേശിച്ച് കൊണ്ടാണ് കത്തയച്ചിരിക്കുന്നത്. 

ALSO READ : Khel Ratna Award : രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് ഇനി മുതൽ മേജർ ധ്യാൻ ചന്ദിന്റെ പേരിൽ അറിയപ്പെടും

വിവര ശേഖരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ജില്ലാതലത്തിൽ ഒരു സമിതി രൂപീകരിക്കാൻ ജമ്മു കശ്മീർ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ആർമിയുടെ പ്രതിനിധികൾ, SSP, ADC, DPO എന്നിവരാകും സമിതിയിൽ ഉൾപ്പെടുക. 

ALSO READ : Independence day 2021: ചെങ്കോട്ടയില്‍ സുരക്ഷ ശക്തമാക്കി ഡല്‍ഹി പൊലീസ്

പഞ്ചാബ് സർക്കാരും ഇത്തരത്തിൽ വിവിധ സ്കൂളുകളുടെ പേരുകൾ മാറ്റിയിരുന്നു. പതിനാലിലേറെ സ്കൂളുകളുടെ പേരുകൾ മാറ്റാൻ തീരുമാനിച്ചതായി സർക്കാർ നേരത്തെ അറിയിച്ചിരുന്നു. 

ALSO READ : Karnataka Covid restrictions: കേരള, മഹാരാഷ്ട്ര അതിർത്തികളിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ച് കർണാടക സർക്കാർ

17 സ്കൂളുകളുടെ പേരുകളാണ് ഇത്തരത്തിൽ മാറ്റിയത്. സ്വാതന്ത്ര്യ സമര സേനാനികളും മറ്റ് പ്രമുഖ വ്യക്തികളും രാജ്യത്തിന് വേണ്ടി സഹിച്ച ത്യാഗങ്ങളും, അവർ നൽ‍കിയ സംഭാവനകളും പരിഗണിച്ചാണ് അവരുടെ പേരുകൾ സ്കൂളുകൾക്ക് നൽകാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More