Home> India
Advertisement

Karnataka Election Results 2023: പാളയം വിട്ടത് വിനയായി, ജഗദീഷ് ഷെട്ടറിന് കനത്ത തിരിച്ചടി

Karnataka Election Results 2023: ഇപ്പോള്‍ ജഗദീഷ് ഷെട്ടാറിന് കാര്യങ്ങള്‍ കൈവിട്ട ലക്ഷണമാണ്. താഴേത്തട്ടിൽ, അഴിമതി രഹിത പ്രതിച്ഛായയുണ്ടെന്ന് അറിയപ്പെടുന്ന മൃദുഭാഷിയായ ഈ മുതിർന്ന രാഷ്ട്രീയക്കാരന് അനുകൂലമായി കാര്യങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് തോന്നുന്നു.

Karnataka Election Results 2023: പാളയം വിട്ടത് വിനയായി, ജഗദീഷ് ഷെട്ടറിന് കനത്ത തിരിച്ചടി

Karnataka Election Results 2023: എല്ലാ കണ്ണുകളും ഇപ്പോള്‍ കര്‍ണാടകയിലേയ്ക്കാണ്. ആവേശതിരയിളക്കി നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. 

തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്‌. വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂറിനകം തന്നെ കോണ്‍ഗ്രസ്‌ ആഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.  എങ്കിലും  സര്‍ക്കാര്‍ രൂപീകരിയ്ക്കും എന്ന തങ്ങളുടെ വാദം അവസാന നിമിഷം വരെ ഉന്നയിക്കുകയാണ് BJP. 

Also Read:  Karnataka Election Result 2023 Live Updates: നിർണായക ശക്തിയാകാൻ ജെഡിഎസ്; ജെഡിഎസ് മുന്നേറുന്നു

അതേസമയം, രാജ്യം ഉറ്റുനോക്കുന്ന ഒരു മണ്ഡലമുണ്ട്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ആറ് തവണ എംഎൽഎയുമായ ജഗദീഷ് ഷെട്ടാർ മത്സരിയ്ക്കുന്ന ഹുബ്ബാലിയാണ് അത്.  ഏഴാം തവണ മത്സരിക്കണം എന്ന അദ്ദേഹത്തിന്‍റെ ആഗ്രഹത്തിന് BJP പച്ചക്കൊടി കാട്ടാത്ത സാഹചര്യത്തില്‍ അദ്ദേഹം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ അഭയം തേടുകയായിരുന്നു. ഇരു കൈയും നീട്ടി സ്വീകരിച്ച കോണ്‍ഗ്രസ്‌ അദ്ദേഹത്തിന്‍റെ ആഗ്രഹ പ്രകാരം സീറ്റും നല്‍കി.

Also Read:  Sun Transit 2023:  മെയ് 15 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും, പണത്തിന്‍റെ പെരുമഴ!!

അത്രമാത്ര മല്ല, അദ്ദേഹത്തിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ്‌ മുന്‍ അദ്ധ്യക്ഷ സോണിയ ഗാന്ധിയും എത്തിയിരുന്നു...!!  

എന്നാല്‍, ജഗദീഷ് ഷെട്ടാർ പാര്‍ട്ടി വിട്ടത് ബിജെപിയ്ക്ക് കടുത്ത ക്ഷീണം തട്ടിയ്ക്കും എന്ന വിലയിരുത്തലുകള്‍ പുറത്തു വന്നതോടെ അദ്ദേഹത്തെ ഏഴാം തവണ നിയമസഭ കാണിക്കില്ല എന്ന് ബിജെപിയും തീരുമാനിച്ചു.  ശക്തനായ പോരാളിയെയാണ്  ബിജെപി  ഹുബ്ബാലി മണ്ഡലത്തില്‍ രംഗത്തിറക്കിയത്.

Also Read:  Love life: പ്രണയം ഈ രാശിക്കാര്‍ക്ക് കിട്ടാക്കനി, ജീവനുതുല്യം പങ്കാളിയെ സ്നേഹിച്ചാലും ഈ രാശിക്കാര്‍ ദുഖിതര്‍ 
 

അതേസമയം ഇപ്പോള്‍ ജഗദീഷ് ഷെട്ടാറിന് കാര്യങ്ങള്‍ കൈവിട്ട ലക്ഷണമാണ്. താഴേത്തട്ടിൽ, അഴിമതി രഹിത പ്രതിച്ഛായയുണ്ടെന്ന് അറിയപ്പെടുന്ന മൃദുഭാഷിയായ ഈ മുതിർന്ന രാഷ്ട്രീയക്കാരന് അനുകൂലമായി കാര്യങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് തോന്നുന്നു. ബിജെപിയുടെ കൊട്ടയില്‍ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മത്സരിയ്ക്കുന്ന അദ്ദേഹത്തെ ജനങ്ങള്‍ കൈവിട്ട ലക്ഷണമാണ് കാണുന്നത്. 

കർണാടകയിലെ ഹുബ്ബാലി ധാർവാഡ് സെൻട്രൽ അസംബ്ലിയിലേക്കുള്ള വോട്ടെണ്ണൽ നടക്കുകയാണ്. ഏറ്റവും പുതിയ ട്രെൻഡ് അനുസരിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി ജഗദീഷ് ഷെട്ടാർ പിന്നിലാണ്.   

ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) മഹേഷ് തെങ്ങിനകൈയാണ് ഈ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്. ജനതാദളിന്‍റെ (സെക്കുലർ) മഹാന്തവഡെയാർ സിദ്ധലിംഗേഷും രംഗത്തുണ്ട്. 
 ഹുബ്ബാലി മേഖല ബിജെപിയുടെ ശക്തികേന്ദ്രമാണ്, താഴെത്തട്ടിൽ നിന്ന് പാർട്ടിയെ കെട്ടിപ്പടുത്ത പ്രദേശത്തെ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ഷെട്ടാർ. ആറ് തവണ എം.എൽ.എയായ അദ്ദേഹത്തിന് ബി.ജെ.പി നേതൃത്വം ടിക്കറ്റ് നിഷേധിച്ചു, പാർട്ടിയുടെ ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ സന്തോഷാണ് തനിക്ക് ടിക്കറ്റ് നിഷേധിച്ചതിന് പിന്നിലെന്ന് ആരോപിച്ച് ഷെട്ടാറിൽ നിന്ന് വലിയ പൊട്ടിത്തെറിക്ക് കാരണമായി.

ഈ മേഖലയിലെ 25 പാർട്ടി എംഎൽഎമാരിൽ കർണാടകയിൽ നിന്നുള്ള ഏക ലോക്‌സഭാംഗമായ പ്രഹ്ലാദ് ജോഷിക്ക് ക്യാബിനറ്റ് സ്ഥാനം ലഭിക്കാനിടയായത് അദ്ദേഹം ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ളയാളാണെന്നും ഷേട്ടര്‍ ആരോപിച്ചിരുന്നു. ബിജെപിയിൽ ബ്രാഹ്മണ മേധാവിത്വമുണ്ടെന്നും പാർട്ടിയിലെ മറ്റ് ജാതികളെ മാറ്റിനിർത്തുകയാണ് ബി.എൽ സന്തോഷ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

2018ൽ ഹുബ്ബാലിയിൽ 21,306 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഷെട്ടാർ വിജയിച്ചത്. എന്തായാലും ഷെട്ടാറിന്‍റെ ഹിന്ദു വോട്ട് ബാങ്ക് ഇത്തവണ അദ്ദേഹത്തെ പിന്തുണയ്ക്കുമോ എന്ന് കണ്ടറിയണം..

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More