Home> India
Advertisement

മോദിയെ 'ഞെട്ടിച്ച്' രാഹുല്‍ ഗാന്ധി!!

അവിസ്മരണീയമായ ഒരു മുഹൂര്‍ത്തത്തിന് സാക്ഷിയായി ഇന്ന് പാര്‍ലമെന്‍റ്. അവിശ്വാസ പ്രമേയ ചര്‍ച്ച തന്നെ വേദി.

മോദിയെ 'ഞെട്ടിച്ച്' രാഹുല്‍ ഗാന്ധി!!

ന്യൂഡല്‍ഹി: അവിസ്മരണീയമായ ഒരു മുഹൂര്‍ത്തത്തിന് സാക്ഷിയായി ഇന്ന് പാര്‍ലമെന്‍റ്. അവിശ്വാസ പ്രമേയ ചര്‍ച്ച തന്നെ വേദി.

പ്രമേയത്തെ അനുകൂലിച്ചുകൊണ്ട്​ ടിഡിപി എംപി ജയദേവ് ഗല്ല സംസാരിച്ചതിനുശേഷം മറുപടിയുമായി ബിജെപിയിലെ രാകേഷ് സിംഗ് സംസാരിച്ചിരുന്നു. ഗല്ലയുടെ ആക്രമണങ്ങള്‍ക്ക് കുറിയ്ക്ക് കൊള്ളുന്ന മറുപടി തന്നെ രാകേഷ് സിംഗ് നല്‍കി.
ശേഷമായിരുന്നു കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഊഴം. 

മോഡിയെയും സര്‍ക്കാരിനെയും കണക്കറ്റ് വിമര്‍ശിച്ച രാഹുല്‍ ഗാന്ധി തന്‍റെ പ്രസംഗം അവസാനിപ്പിച്ച രീതി ഏവരെയും അമ്പരപ്പിച്ചു.  അല്ല, ഞെട്ടിച്ചു എന്ന് തന്നെ വേണം പറയാന്‍. ഞെട്ടിയത് മറ്റാരുമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ. 

 

നിങ്ങളുടെയുള്ളില്‍ എന്നോട് വെറുപ്പ്‌ ഉണ്ടാകാം, എന്നെ പപ്പുവെന്നോ മറ്റെന്തുവേണമെങ്കിലും വിളിക്കാം, പക്ഷെ എന്‍റെയുള്ളില്‍ നിങ്ങളോട് യാതൊരു വെറുപ്പുമില്ല, അദ്ദേഹം പറഞ്ഞു. 

തന്‍റെ പ്രസംഗത്തിന്‍റെ അവസാനത്തില്‍ നരേന്ദ്രമോദിയെ പ്രശംസിച്ച രാഹുല്‍ ഗാന്ധി അവസാനം മോദിയെ ഞെട്ടിച്ചു. രാഹുല്‍ ഗാന്ധി പ്രസംഗം അവസാനിപ്പിച്ച്‌ മോദിയെ ആലിംഗനം ചെയ്താണ് കൈ കൊടുത്താണ് തന്‍റെ ഇരിപ്പിടത്തിലേയ്ക്ക് മടങ്ങിയത്. 

രാഹുല്‍ ഗാന്ധിയുടെ  ഈ പരുമാറ്റത്തില്‍ ആദ്യം പ്രധാനമന്ത്രി ഒന്നു പകച്ചെങ്കിലും പുഞ്ചിരിക്കാനും തോളില്‍ തട്ടാനും മോദിയും മറന്നില്ല.

തന്‍റെ പ്രസംഗ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും വളരെയേറെ കാര്യങ്ങള്‍ പഠിച്ചെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി മോദിയുടെ തന്ത്രം മോദിയുടെ നേര്‍ക്ക്‌ തന്നെ പ്രയോഗിച്ചുവോ? 

ഇതില്‍ നിന്നും വ്യക്തമാവുന്ന മറ്റൊന്നുകൂടിയുണ്ട്, 2019 ലെ തെരഞ്ഞെടുപ്പ് അത്യന്തം രസകരമായിരിക്കും എന്നത് തീര്‍ച്ച...

 

Read More