Home> India
Advertisement

ദേശീയ രാ​ഷ്ട്രീ​യ​ത്തി​ലി​ട​പെ​ടാ​ന്‍ ഇ​ത് പാ​ക് സൈ​ന്യ​മോ?

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രായി രാജ്യത്ത് നടക്കുന്ന പ്ര​തി​ഷേ​ധ​ങ്ങള്‍ക്കെതിരെ ക​ര​സേ​നാ മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്ത് നടത്തിയ പരാമര്‍ശം വന്‍ വിവാദത്തിന് വഴിതെളിച്ചിരുന്നു.

ദേശീയ രാ​ഷ്ട്രീ​യ​ത്തി​ലി​ട​പെ​ടാ​ന്‍ ഇ​ത് പാ​ക് സൈ​ന്യ​മോ?

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രായി രാജ്യത്ത് നടക്കുന്ന പ്ര​തി​ഷേ​ധ​ങ്ങള്‍ക്കെതിരെ ക​ര​സേ​നാ മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്ത് നടത്തിയ പരാമര്‍ശം വന്‍ വിവാദത്തിന് വഴിതെളിച്ചിരുന്നു.

രാ​ജ്യ​ത്ത് ന​ട​ക്കു​ന്നത് വ​ഴി​തെ​റ്റി​യ യു​വാ​ക്ക​ളു​ടെ സ​മ​രം. അക്രമത്തിലേയ്ക്ക് അണികളെ തള്ളിവിടുകയല്ല നേതാക്കള്‍ ചെയ്യേണ്ടതെന്നും ഇങ്ങനെയല്ല നേതൃത്വം പ്രവര്‍ത്തിക്കേണ്ടതെന്നും അ​ക്ര​മ​കാ​രി​ക​ള്‍ യ​ഥാ​ര്‍​ഥ നേ​താ​ക്ക​ള​ല്ലെ​ന്നും റാവത്ത് പറഞ്ഞിരുന്നു.  സര്‍വകലാശാലകളിലെയും കോളേജുകളിലേയുമൊക്കെ വിദ്യാര്‍ത്ഥികള്‍ ന​ഗ​ര​ങ്ങ​ളി​ലും പ​ട്ട​ണ​ങ്ങ​ളി​ലും അക്രമവും തീവെപ്പും നടത്താന്‍ വലിയൊരു വിഭാഗം ജനങ്ങളെ നയിക്കുന്നത് നമ്മള്‍ കണ്ടു. ഇതല്ല നേതൃത്വം, നേതൃത്വം ഇതായിരിക്കരുത്, അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 

എന്നാല്‍, കരസേനാ മേധാവിയുടെ പ്രസ്താവനയ്ക്കെതിരെ വിവിധ മേഘലകളില്‍നിന്നും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. 

ക​ര​സേ​നാ​മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി എഐ സിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തെത്തി. 

ക​ര​സേ​നാ ​മേ​ധാ​വി രാ​ജ്യ​ത്തി​ന്‍റെ അ​ന്ത​സ്സ് കാ​ത്തു​സൂ​ക്ഷി​ക്ക​​ണം. ഇ​ന്ത്യ​ന്‍ സൈ​ന്യം രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടി​ട്ടി​ല്ല. രാ​ഷ്ട്രീ​യ​ത്തി​ലി​ട​പെ​ടാ​ന്‍ ഇ​ത് പാ​ക്കി​സ്ഥാ​ന്‍ സൈ​ന്യ​മാ​ണോ​? എ​ഐസി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ സി.​ വേ​ണു​ഗോ​പാ​ല്‍ ചോ​ദി​ച്ചു

അതേസമയം, കരസേനാ മേധാവിയുടെ പ്രസ്താവനയ്ക്കെതിരെ വിവിധ മേഘലകളില്‍നിന്നും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വിരമിച്ച സേനാ തലവന്മാര്‍, കൂടാതെ, സോഷ്യല്‍ മീഡിയയിലും കടുത്ത വിമര്‍ശനമാണ് ബി​പി​ന്‍ റാ​വത്തിനെതിരെ ഉയരുന്നത്. 
 
രാജ്യത്ത് മൂന്ന് സേനകളുടെയും ചുമതലകളുള്ള ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന തസ്തിക കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഈ പദവിയിലേയ്ക്കു ആദ്യമെത്തുക കരസേനാ മേധാവിയായ വിപിൻ റാവത്തായിരിക്കും എന്നുള്ള സൂചനകള്‍ പുറത്തു വരുമ്പോഴാണ് അദ്ദേഹത്തിന്‍റെ ഈ പ്രസ്താവന.

കരസേന മേധാവിയുടെ പ്രസ്താവന, ഭാരത സൈനികര്‍ ചിരകാലമായി കാത്തുപോന്ന പാരമ്പര്യത്തെയാണ്‌ കളങ്കപ്പെടുത്തിയത്. ദേശീയ വിഷയങ്ങളില്‍ സൈന്യം ഒരിക്കലും ഇടപെടരുത്, എന്നായിരുന്നു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സൈന്യത്തിനായി മുന്നോട്ട് വച്ച നിര്‍ദ്ദേശം. അത്, അംഗീകരിക്കുന്ന രീതിയില്‍ സൈനിക മേധാവികള്‍ ദേശീയ വിഷയങ്ങളില്‍ ഇതുവരെ പരസ്യ പ്രസ്താവനകള്‍ നടത്തിയിരുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. 

Read More