Home> India
Advertisement

Chandrayan-3: ചന്ദ്രയാൻ-3 അടുത്ത വർഷമെന്ന് ഐഎസ്ആർഒ ചെയർമാൻ

Chandrayan-3: ചന്ദ്രയാൻ-3 ദൗത്യം തയാറായിക്കൊണ്ടിരിക്കുകയാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്.

Chandrayan-3: ചന്ദ്രയാൻ-3 അടുത്ത വർഷമെന്ന് ഐഎസ്ആർഒ ചെയർമാൻ

രാജ്യം കാത്തിരിക്കുന്ന ചന്ദ്രയാൻ-3 അടുത്ത വർഷം വിക്ഷേപിച്ചേക്കുമെന്ന് ഐഎസ്ആർഒ. 2023 ജൂണിൽ ചന്ദ്രയാൻ-3 വിക്ഷേപിച്ചേക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് അറിയിച്ചു. ചന്ദ്രയാൻ-3 ദൗത്യം തയാറായിക്കൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 36 ഉപ​ഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച എൽ.വി.എം 3യുടെ വിജയകരമായ വിക്ഷേപണത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ചെയർമാൻ ഇക്കാര്യം അറിയിച്ചത്. 

''ചന്ദ്രയാൻ-3 ഏറെക്കുറെ തയാറായിക്കഴിഞ്ഞു. അന്തിമ സംയോജനവും പരിശോധനയും ഏകദേശം പൂർത്തിയായി. എന്നാൽ ചില ടെസ്റ്റുകൾ ഇപ്പോഴും ബാക്കിയാണ്. അതിനാൽ കുറച്ച് സമയം കൂടി ആവശ്യമാണ്. രണ്ട് സ്ലോട്ടുകളാണ് ഉള്ളത്. ഒന്ന് ഫെബ്രുവരിയിലും മറ്റൊന്ന് ജൂണിലും. ജൂണിൽ വിക്ഷേപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ''

Also Read: ISRO: ചരിത്രനേട്ടവുമായി ഐസ്ആർഒ; 36 ഉപ​ഗ്രഹങ്ങളും ഭ്രമണപഥത്തിൽ; 'എൽ.വി.എം 3' വിക്ഷേപണം വിജയം

 

എൽവിഎം 3 ഉപയോഗിച്ചുള്ള ആദ്യ വാണിജ്യ ദൗത്യമാണ് ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയത്. 5400 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം. ഇന്ത്യൻ മണ്ണിൽ നിന്ന് ഇത്ര ഭാരമുള്ള ഉപ​ഗ്രഹങ്ങൾ വിക്ഷേപിക്കുന്നതും ഇതാദ്യമായാണ്. ചരിത്ര നേട്ടമാണ് ഇതിലൂടെ ഐഎസ്ആർഒ സ്വന്തമാക്കിയത്. ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ 'വണ്‍ വെബി'ന്റെ 36 ഉപഗ്രഹങ്ങളും കൃത്യമായി ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ എൽ.വി.എംന് സാധിച്ചു. രാത്രി 12.07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ വിക്ഷേപണത്തറയിൽ നിന്നും എല്‍.വി.എം 3 കുതിച്ചുയർന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More