Home> India
Advertisement

വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 29 വിക്ഷേപിച്ചു

ഐ.എസ്.ആര്‍.ഒയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-29 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് വൈകിട്ട് 5.08നായിരുന്നു ജിസാറ്റ്-29 വിക്ഷേപിച്ചത്.

വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 29 വിക്ഷേപിച്ചു

ബംഗളൂരു: ഐ.എസ്.ആര്‍.ഒയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-29 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് വൈകിട്ട് 5.08നായിരുന്നു ജിസാറ്റ്-29 വിക്ഷേപിച്ചത്.

ജിസാറ്റ് 6 എ ഉപഗ്രഹം പരാജയപ്പെട്ടതിന് ശേഷമുള്ള വിക്ഷേപണമാണിത്. 3423 കിലോഗ്രാം ഭാരമുള്ള ജിസാറ്റ്-29 ലക്ഷ്യത്തിലെത്തിയാല്‍ ഇന്ത്യയുടെ നിരവധി പദ്ധതികള്‍ ലക്ഷ്യം കാണും. വിക്ഷേപണം പരാജയപ്പെട്ടതിന് ശേഷം മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വഹിച്ചുള്ള വിക്ഷേണം നടന്നിരുന്നുവെങ്കിലും ഇന്ത്യയുടെ ഉപഗ്രഹം വഹിച്ചുള്ളതാണ് ഇന്നത്തെ ദൗത്യം.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് കൂടുതല്‍ ശക്തിപകരും ജിസാറ്റ്-29. ഗ്രാമങ്ങളില്‍ പോലും അതിവേഗ ഇന്‍റര്‍നെറ്റ് എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കശ്മീരിലെയും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും വാര്‍ത്താവിനിമയ സേവനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായകമാകുന്നതാണ് ഐ.എസ്.ആര്‍.ഒയുടെ ജിസാറ്റ്-29. 

ഇതോടൊപ്പം ഇന്ത്യന്‍ മഹാസമുദ്രത്തിലെ ശത്രുക്കളുടെ കപ്പലുകളെ നിരീക്ഷിക്കാനും ജിസാറ്റ്-29 ഉപയോഗപ്പെടുത്തും. ‘ജിയോ ഐ’ ക്യാമറ തന്നെയാണ് ജിസാറ്റ്-29 ന്‍റെ ഏറ്റവും വലിയ ഫീച്ചര്‍. മികച്ച ആശയവിനിമയം സാധ്യമാക്കാന്‍ ലേസര്‍ ടെക്‌നോളജിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

3,423കിലോഗ്രാം ഭാരവും 43.4 മീറ്റര്‍ ഉയരവുമുള്ള ജിസാറ്റ്29 ഇന്ത്യ ഇവിടെ നിന്ന് വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹമാണ്. 

 

 

Read More