ഹിമാചൽ പ്രദേശ്: മണാലിയില്‍ ഇസ്രായേലി യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്തതായി റിപ്പോര്‍ട്ട്.ഞായറാഴ്ചയാണ് സംഭവം. ഷിംലയിൽ നിന്ന് സുഹൃത്തിനൊപ്പം മണാലിയിലെത്തിയ യുവതിയെ ഒരു സംഘം ആളുകള്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടു പോയി ബലാൽസംഗം ചെയ്യുകയായിരുന്നു.
മണാലിയില്‍ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. അതിന് ശേഷം വിദഗ്ധ പരിശോധനക്കായി സുന്ദർനഗറിലേക്ക് കൊണ്ടു പോയി. സംഭവത്തില്‍ മണാലി പൊലീസ്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി .ടി.വി ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികളെ പിടികൂടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.