ന്യൂഡല്‍ഹി: പുതുതായി പുറത്തുവിട്ട ഐ.എസിന്റെ വിഡിയോയില്‍ തന്നെ ഹിന്ദുരാജ്യത്തിന്റെ ഏജന്റ് എന്ന് വിശേഷിപ്പിച്ചതായി മജിലിസെ ഇത്തിഹാദുല്‍ മുസ്ലീം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. മൗലാന മഹമൂദ് മഅ്ദനി, മൗലാന അര്‍ഷാദ് മഅ്ദനി, ബാദ്രുദ്ദീന് അജ്മല്‍ എന്നിവരുടെ ചിത്രത്തിന്റെ കൂടെ തന്റെ ചിത്രവും കാണിച്ചാണ് ഇവര്‍ ഹിന്ദുരാജ്യത്തിന്റെ വക്താക്കളെന്ന് ഐ.എസ് പരാമര്‍ശിക്കുന്നത്. ഈ രീതിയിലാന് ഐ.എസിന്റെ പ്രചരണമെന്നും ഉവെസി പറഞ്ഞു.
തനിക്ക് ഇന്ത്യയിലെ യുവജനതയോട് പറയാനുള്ളത് ഇസ്ലാമിനു വേണ്ടി ജീവിക്കുകയയെന്നതാണ്. രാഷ്ട്രത്തിന്റെ മതേതരത്വം നിലനിര്‍ത്തുന്നതിനുവേണ്ടി പ്രവര്‍ത്തിക്കണം. ഇസ്ലാം മതം, പ്രവാചകന് മുഹമ്മദിന്റെ സന്ദേശം പിന്തുടരുന്നവര്, പണ്ഡിതര്‍ എന്നിങ്ങനെ എല്ലാവരും ഐ.എസിനെ നിരാകരിക്കുകയാണ് വേണ്ടതെന്നും ഉവൈസി പറഞ്ഞു.