Home> India
Advertisement

ഐഎസില്‍ ചേര്‍ന്ന മലയാളി വനിതകള്‍ കാബൂള്‍ ജയിലിലെന്ന് കേന്ദ്രസര്‍ക്കാര്‍

ഐഎസില്‍ ചേര്‍ന്ന മലയാളി വനിതകളടക്കം 10 പേര്‍ കാബൂള്‍ ജയിലിലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.മലയാളികളായ നിമിഷ,നബീസ,മറിയം എന്നിവരടക്കമുള്ള ഐഎസ് ഭീകരരുടെ വിധവകളാണ് തടവില്‍ കഴിയുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

അതേസമയം ഇവരെ തിരിച്ചെത്തിക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.കാബൂളിലെ ബദാംബാഗ് ജയിലിലാണ് ഇവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

നബീസ കണ്ണൂര്‍ സ്വദേശിനിയാണ്,നിമിഷ തിരുവനനതപുരം സ്വദേശിനിയും മറിയം കൊച്ചി സ്വദേശിയുമാണ്.ഇവരെ കൂടാതെ നഫീസ,റുക്സാന അഹംഗീര്‍,സാബിറ,റുഹൈല,ഷാഹിന തുടങ്ങിയ ഐഎസ് ഭീകരരുടെ വിധവകളടക്കം 10പേരാണ് ജയിലിലുള്ളത്. ഇന്ത്യയില്‍ എത്തിക്കുകയാണെങ്കില്‍ ഇവര്‍ ഭീകര വിരുദ്ധ നിയമപ്രകാരം വിചാരണ നേരിടേണ്ടി വരും.

അതേസമയം കാബൂള്‍ ജയിലില്‍ കഴിയുന്നവരെ ഇന്ത്യയില്‍ എത്തിച്ചാലേ ഇവര്‍ മതം മാറിയത്‌ അടക്കമുള്ള കാര്യങ്ങള്‍ പുറത്ത് വരുന്നതിനായി അന്വേഷണം സാധ്യമാകൂ എന്ന് നിമിഷയുടെ അമ്മ ബിന്ദു പറഞ്ഞു.

Read More