Home> India
Advertisement

ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു...

പ്രശസ്ത ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു.

ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു...

മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. 

53 കാരനായ അദ്ദേഹം കഴിഞ്ഞ 2 വര്‍ഷത്തിലധികമായി  കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. 2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയുമായി ബന്ധപ്പെട്ട് ഇദ്ദേഹം വിദേശത്തായിരുന്നു

കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്‍ ഖാനെ  വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 

കഴിഞ്ഞ  25നാണ്  ഇര്‍ഫാന്‍റെ  അമ്മ  സഈദ ബീഗം അന്തരിച്ചത്. lock down യന്ത്രണങ്ങള്‍ മൂലം ഇര്‍ഫാന് ജയ്പൂരിലെത്തി മാതാവിനെ അവസാനമായി  കാണുവാനോ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനോ  കഴിഞ്ഞിരുന്നില്ല.

പ്രേക്ഷകര്‍ക്ക്‌ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരുപിടി നല്ല കഥാപാത്രങ്ങളെ നല്‍കിയാണ്‌ ഇര്‍ഫാന്‍ ഖാന്‍ വിടവാങ്ങിയിരിക്കുന്നത്... TV സീരിയലുകളില്‍ വില്ലനായി അരങ്ങേറ്റം കുറിച്ച ഇര്‍ഫാന്‍റെ അഭിനയ ജീവിത൦  ബോളിവുഡിലേയ്ക്കും തുടര്‍ന്ന്  ഹോളിവുഡിലേയ്ക്കും എത്താന്‍ അധികകാല൦ വേണ്ടി വന്നില്ല...  

1988ല്‍ പുറത്തിറങ്ങിയ സലാം ബോംബേ എന്ന ചിത്രത്തിലാണ് ആദ്യമായി ബിഗ് സ്‌ക്രീനിലെത്തിയത്. ബോളിവുഡില്‍ തന്റേതായ ഒരിടം സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്.

ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരുപിടി മികച്ച കഥാപാത്രങ്ങളെ സിനിമാ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട് ഇര്‍ഫാന്‍ ഖാന്‍.

2007 ല്‍ അഭിനയിച്ച ലൈഫ് ഇന്‍ എ മെട്രോ എന്ന സിനിമ വളരെയധികം ശ്രദ്ധേയമായി. മികച്ച സഹനടനുള്ള അവാര്‍ഡും ലഭിച്ചു. രോഗ്, പികു, ലഞ്ച് ബോക്‌സ്, ഹിന്ദി മീഡിയം, കാര്‍വാ തുടങ്ങി എണ്ണമറ്റ കഥാപാത്രങ്ങള്‍ ...  അംഗ്രേസി മീഡിയം ആണ് അവസാന സിനിമ. സ്ലം ഡോഗ് മില്യണയര്‍, ലൈഫ് ഓഫ് പൈ തുടങ്ങി ഹോളിവുഡ് സിനിമകളിലും അഭിനയിച്ചു. 

Read More