Home> India
Advertisement

Indian Railways | 400 ട്രെയിൻ സർവീസുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

ഞായറാഴ്ച സർവീസ് നടത്തേണ്ടിയിരുന്ന 371 ട്രെയിനുകൾ പൂർണമായും 57 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു

Indian Railways | 400 ട്രെയിൻ സർവീസുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: നാനൂറിലധികം ട്രെയിനുകൾ റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഞായറാഴ്ച സർവീസ് നടത്തേണ്ടിയിരുന്ന 371 ട്രെയിനുകൾ പൂർണമായും 57 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ന്യൂഡൽഹി, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ബിഹാർ, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഹരിയാന, അസം എന്നീ റൂട്ടുകളിൽ സർവീസ് നടത്തുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്.

ശനിയാഴ്ച, ഷെഡ്യൂൾ ചെയ്തിരുന്ന ഏകദേശം 295 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. ശനിയാഴ്ച 250 ട്രെയിനുകൾ പൂർണ്ണമായും 45 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിരുന്നു. വെള്ളിയാഴ്ച 300 ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിരുന്നു. റദ്ദാക്കിയ ട്രെയിനുകളുടെ വിശദ വിവരങ്ങൾ പരിശോധിക്കുന്നതിനായി enquiry.indianrail.gov.in/mntes/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More