ലക്നോ: വിരമിക്കലിന് ശേഷം തനിക്ക് സര്‍ക്കാര്‍ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് സൂര്യകുമാര്‍ ശുക്ല എന്ന ഐപിഎസ് ഉദ്യോഗസ്ഥന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എഴുതിയ വിവാദ കത്ത് പുറത്ത്.
തന്റെ ആവശ്യം അംഗീകരിച്ചാല്‍ ഭാവിയില്‍ ബിജെപിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാമെന്നും ശുക്ല വാഗ്ദാനം ചെയ്യുന്നുണ്ട്.
ഈ മാസം 31ന് വിരമിക്കുന്ന ശുക്ല ജൂലായ് 23നാണ് യോഗി ആദിത്യനാഥിന് കത്തയച്ചിരിക്കുന്നത്. സംസ്ഥാന ആസൂത്രണ കമ്മീഷനിലോ മലിനീകരണ നിയന്ത്രണ ബോര്‍ഡിലോ തനിക്ക് സ്ഥാനം വേണമെന്നാണ് ശുക്ലയുടെ ആവശ്യം.
അതേസമയം, കത്ത് സംബന്ധിച്ച വാര്‍ത്ത സ്ഥിരീകരിക്കാനോ നിഷേധിക്കാനോ സൂര്യകുമാര്‍ തയാറായിട്ടില്ല. വിരമിച്ചതിന് ശേഷവും ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനായി ജോലി ചെയ്യുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലക്നോ സര്‍വകലാശാലയില്‍ നടന്ന ഒരു പരിപാടിക്കിടെ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്തും ശുക്ല നേരത്തെ വിവാദത്തിലായിട്ടുണ്ട്.