Home> India
Advertisement

ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന എന്‍ഫോഴ്സ്മെന്‍റ് ഹര്‍ജിയില്‍ ഉത്തരവ് ഇന്നുണ്ടാകും

തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.

ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന എന്‍ഫോഴ്സ്മെന്‍റ് ഹര്‍ജിയില്‍ ഉത്തരവ് ഇന്നുണ്ടാകും

ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ പണമിടപാടുകേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ്‌ നേതാവ് പി.ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന എന്‍ഫോഴ്സ്മെന്‍റ് ഹര്‍ജിയില്‍ കോടതി ഉത്തരവ് ഇന്നുണ്ടാകും. 

തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.  കൂടാതെ കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച ചിദംബരം നല്‍കിയ ജാമ്യാപേക്ഷയും ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. 

ജാമ്യാപേക്ഷയില്‍ കേസില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ച ഉത്തരവിനെയും ചിദംബരം ചോദ്യം ചെയ്തിരുന്നു. 

എന്തായാലും ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയാണെങ്കില്‍ തീഹാര്‍ ജയിലില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചിദംബരത്തെ കസ്റ്റഡിയില്‍ വാങ്ങും.

Read More