Home> India
Advertisement

Aviation Ministry | അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടൻ സാധാരണ നിലയിലാകുമെന്ന് വ്യോമയാന മന്ത്രാലയം

രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ സർക്കാർ വിലയിരുത്തുകയാണെന്നു കഴിഞ്ഞയാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു.

Aviation Ministry | അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടൻ സാധാരണ നിലയിലാകുമെന്ന് വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി∙ അന്താരാഷ്ട്ര വിമാന സർവീസുകൾ (International Flight Operations) ഉടൻ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യോമയാന മന്ത്രാലയം (Ministry of Civil Aviation) സെക്രട്ടറി രാജീവ് ബൻസാൽ (Rajiv Bansal). കോവിഡ് (Covid 19) വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് മുതൽ ഇന്ത്യയിലേക്കും, ഇന്ത്യയിൽ നിന്ന് പുറത്തേക്കും ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങൾ നിർത്തിവച്ചിരിക്കുകയായിരുന്നു.

രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ സർക്കാർ വിലയിരുത്തുകയാണെന്നു കഴിഞ്ഞയാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. ചില രാജ്യങ്ങളിലെ കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്ത് കൊണ്ടാവും അന്താരാഷ്ട്ര വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്തിക്കുകയെന്നും അതിന് വേണ്ട ജാഗ്രത പാലിക്കാൻ നടപടികൾ കൈക്കൊള്ളുമെന്ന് ജ്യോതിരാദിത്യ പറഞ്ഞു. 

Also Read: India UAE Flight Service : ഇന്ത്യയിൽ നിന്ന് യുഎഇലേക്ക് ഈ മാസം അവസാനം വരെ വിമാന സർവീസ് ഇല്ലയെന്ന് എത്തിഹാദ്

അന്താരാഷ്ട്ര വിമാന സർവീസുകൾക്കായി 25-ലധികം രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് Air Bubble ക്രമീകരണങ്ങളുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു സംവിധാനം കേന്ദ്രം പ്രാവർത്തികമാക്കിയത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വിമാന വിലക്ക് നിലനില്‍ക്കുന്നതിനിടയിലും പ്രത്യേകാനുമതിയുള്ളവര്‍ക്ക് യാത്രാനുമതി നല്‍കുന്നതിനായാണ് എയര്‍ ബബിള്‍ സംവിധാനം. രാജ്യങ്ങൾ തമ്മിലുള്ള കരാറാണിത്.

Also Read: കുവൈത്തില്‍ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ ഓഗസ്റ്റ്‌ 1 മുതല്‍!

കഴിഞ്ഞ വർഷം മേയിലാണു കേന്ദ്ര സർക്കാർ (Central Government) ആഭ്യന്തര വിമാന സർവീസുകൾ (Domestic Flight Operations) പുനരാരംഭിച്ചത്. രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തയാറെടുപ്പെന്ന നിലയിൽ, കോവിഡിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തിവച്ചിരുന്ന ടൂറിസ്റ്റ് വീസ (Tourist Visa) അനുവദിക്കുന്നതു പുനരാരംഭിക്കുമെന്ന് സർക്കാർ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. അതിനിടെ ഡിസംബർ അവസാനത്തോടെ എയർ ഇന്ത്യയുടെ എല്ലാ പ്രവർത്തനങ്ങളും കൈമാറാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More