Home> India
Advertisement

പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സേന

പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സേന

ന്യൂഡല്‍ഹി: ഇന്ത്യന്‍ സേന പാകിസ്ഥാന് നല്‍കിയ കനത്ത തിരിച്ചടിയില്‍ ഏഴു പാക്‌ സൈനികരെ വധിച്ചതായി സേന സ്ഥിരീകരിച്ചു.  ഉറി മേഖലയിലെ ഡുലാൻജയില്‍ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ആറു ജയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചതിന് പിന്നാലെയാണ് ഇത്.

അഞ്ചിലേറെ പാക്‌ ബങ്കറുകള്‍ തകര്‍ത്ത സേനയുടെ ആക്രമണത്തില്‍ നിരവധി പാക്‌ സൈനികര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. പുതുവര്‍ഷത്തില്‍ ദക്ഷിണ കശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു സൈനികരും മൂന്ന് ഭീകരരും കൊല്ലപ്പെട്ടിരുന്നു.  അതിർത്തി കടന്നുള്ള ആക്രമണത്തിന് ഇന്ത്യ സജ്ജമാണെന്ന ഇന്ത്യൻ സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ പ്രസ്താവനയ്ക്കു മറുപടിയുമായി പാക്ക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് രംഗത്തെത്തിയിരുന്നു. ആണവയുദ്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കിൽ ഞങ്ങളുടെ ശക്തി പരീക്ഷിക്കാൻ ക്ഷണിക്കുന്നുവെന്ന് ഖ്വാജ പറഞ്ഞു.   ഇതിന് പിന്നാലെയാണ് ഇന്ത്യ പ്രത്യാക്രമണം ശക്തമാക്കിയത്.  പാക്കിസ്ഥാന്‍റെ  ആണവ ‘ഭോഷ്ക്’ തകർക്കാൻ സൈന്യം തയാറാണെന്നും കേന്ദ്രം ആവശ്യപ്പെട്ടാൽ അതിർത്തി കടന്ന് ആക്രമണം നടത്താൻ തയാറാണെന്ന്  ബിപിൻ റാവത്ത് പറഞ്ഞു.   

Read More