Home> India
Advertisement

Indian Railway Update: രാജ്യത്തെ 200 റെയിൽവേ സ്റ്റേഷനുകൾ നവീകരിയ്ക്കും!! അശ്വിനി വൈഷ്ണവ്

ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട ഒരു പ്രധാന വാര്‍ത്ത പുറത്തു വിട്ടിരിയ്ക്കുകയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അതായത്, രാജ്യത്തുടനീളമുള്ള 200 റെയിൽവേ സ്റ്റേഷനുകൾ ഉടന്‍ തന്നെ നവീകരിക്കുമെന്ന് ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

Indian Railway Update: രാജ്യത്തെ 200 റെയിൽവേ സ്റ്റേഷനുകൾ നവീകരിയ്ക്കും!! അശ്വിനി വൈഷ്ണവ്

Indian Railway Update: ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട ഒരു പ്രധാന വാര്‍ത്ത പുറത്തു വിട്ടിരിയ്ക്കുകയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അതായത്,  രാജ്യത്തുടനീളമുള്ള 200 റെയിൽവേ സ്റ്റേഷനുകൾ ഉടന്‍ തന്നെ നവീകരിക്കുമെന്ന് ഇതിനുള്ള നടപടികള്‍  ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ റെയില്‍വേ പുരോഗതിയുടെ, നവീകരണത്തിന്‍റെ  പാതയിലാണ്. റെയില്‍വേ തങ്ങളുടെ യാത്രക്കാര്‍ക്കായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് ലഭ്യമാക്കുന്നത്. കഴിഞ്ഞ ദിവസമാണ്, മികച്ച സൗകര്യങ്ങളോടുകൂടിയ  മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്‌ സമര്‍പ്പിച്ചത്.  2023 ആഗസ്റ്റ്‌ 15 ന് മുമ്പ് 75 വന്ദേ ഭാരത് ട്രെയിനുകൾ ട്രാക്കിലെത്തും എന്നാണ് റെയില്‍വേ നല്‍കുന്ന സൂചന. 

Also Read:  Vande Bharat Trains: പുത്തന്‍ ഫീച്ചറുകളുമായി വന്ദേ ഭാരത് ട്രെയിനുകൾ ട്രാക്കിലേയ്ക്ക്

അതിനു പിന്നാലെയാണ്  റെയില്‍വേ യാത്രക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എത്തിയത്.  

മികച്ച  ലോകോത്തര സൗകര്യങ്ങളോടെ രാജ്യത്തെ 200 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിയ്ക്കുമെന്ന് മന്ത്രി പറഞ്ഞു.  ഈ പദ്ധതിയുടെ ഭാഗമായി 47 റെയിൽവേ സ്റ്റേഷനുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായതായും 32 സ്റ്റേഷനുകളിൽ പണികള്‍ ആരംഭിച്ചതായും റെയിൽവേ മന്ത്രി പറഞ്ഞു. തിങ്കളാഴ്ച മഹാരാഷ്ട്രയിലെ ഔറംഗബാദ് റെയിൽവേ സ്റ്റേഷനിൽ കോച്ച് മെയിന്‍റനൻസിനുള്ള ഫാക്ടറിയുടെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കവെയാണ് റെയിൽവേ മന്ത്രി ഇക്കാര്യം അറിയിച്ചത്.

Also Read:  Vande Bharat Train: രാജ്യത്തിന്‍റെ മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിൻ എത്തി, പച്ചക്കൊടി കാട്ടി പ്രധാനമന്ത്രി മോദി 

200 റെയിൽവേ സ്റ്റേഷനുകളുടെ പുനർനിർമാണത്തിന് സർക്കാർ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതായി ഉദ്ഘാടന ചടങ്ങിൽ മന്ത്രി പറഞ്ഞു. ഈ പദ്ധതിയിലൂടെ ഇന്ത്യന്‍ റെയില്‍വേയെ പുനരുജ്ജീവിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കുള്ള വിനോദ സൗകര്യങ്ങൾക്ക് പുറമെ വെയിറ്റിംഗ് ലോഞ്ച്, ഫുഡ് കോർട്ട് എന്നിവയുൾപ്പെടെ ലോകോത്തര സൗകര്യങ്ങളുള്ള സ്റ്റേഷനുകളിൽ ഓവർഹെഡ് സ്പേസം ഉണ്ടാകും. 
കൂടാതെ, പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്ക് പ്രത്യേക സ്ഥലം ഉണ്ടാകും. റെയിൽവെ സ്റ്റേഷനുകൾ പ്രാദേശിക ഉൽപന്നങ്ങളുടെ വിൽപ്പനയ്ക്ക് വേദിയൊരുക്കുമെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. 

ചടങ്ങില്‍ വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിൻ നിർമ്മാണത്തിൽ മറാത്ത്‌വാഡ മേഖലയുടെ സംഭാവന എടുത്തുപറഞ്ഞ അദ്ദേഹം പുതുതായി  നിർമ്മിക്കുന്ന 400 വന്ദേ ഭാരത് കോച്ചുകളില്‍ 100 ​​എണ്ണം മറാത്ത്‌വാഡയിലെ ലാത്തൂരിലുള്ള കോച്ച് ഫാക്ടറിയിൽ നിർമ്മിക്കുമെന്ന്  പറഞ്ഞു.

പ്രധാനമന്ത്രി ഗതി ശക്തി യോജനയ്ക്ക് കീഴിൽ, രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളും ഇപ്പോൾ ഹൈവേകൾ അല്ലെങ്കിൽ റെയിൽവേ വഴി ബന്ധിപ്പിച്ചിരിക്കുന്നു. റോഡ്‌, റെയില്‍ ഗതാഗതം ഏറ്റവും മികച്ചതാക്കാനുള്ള പരിശ്രമമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള NDA സര്‍ക്കാര്‍ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Read More