Home> India
Advertisement

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ 5 ലക്ഷം കോടി ഡോളറിന്‍റെ വര്‍ധനവ് ഉണ്ടാകും

ഇപ്പോള്‍ ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യസ്ഥയാണ്.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ 5 ലക്ഷം കോടി ഡോളറിന്‍റെ വര്‍ധനവ് ഉണ്ടാകും

ന്യൂഡല്‍ഹി: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ നാലു വര്‍ഷത്തിനകം 5 ലക്ഷം കോടി ഡോളര്‍യുടെ വര്‍ധനവ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ ഉല്‍പാദന മേഖലയും കൃഷിയും മൊത്തം ആഭ്യന്തര ഉല്‍പാദനത്തിലേക്ക് ഓരോ ലക്ഷം കോടി ഡോളര്‍ സംഭാവന ചെയ്യാനാവുംവിധം വളരുമെന്നും പ്രധാനമന്ത്രി  പറഞ്ഞു. രാജ്യാന്തര കണ്‍വന്‍ഷന്‍ കേന്ദ്രത്തിനു തറക്കല്ലിടവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഇപ്പോള്‍ ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യസ്ഥയാണ്. മൊത്തം ആഭ്യന്തര ഉല്‍പാദനം (ജിഡിപി) 2.6 ലക്ഷം കോടി ഡോളര്‍. 2022നകം ജിഡിപി ഇരട്ടിയോളമാകുമെന്നാണു വിലയിരുത്തല്‍.

ജിഎസ്ടി പോലെ ശക്തമായ സാമ്പത്തിക തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരിനു മടിയില്ലയെന്നും. ദേനാ ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ ലയിപ്പിച്ച് രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കിനു രൂപം നല്‍കിയതു ദേശ വികാരം മുന്‍നിര്‍ത്തിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഇപ്പോള്‍ രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ ശക്തമാണെന്നും. ഐടി, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ വന്‍ തോതില്‍ തൊഴില്‍ സൃഷ്ടിക്കുന്നതു വഴി രാജ്യം 8 ശതമാനത്തിലേറെ വളര്‍ച്ച കൈവരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിന്‍റെ 80 ശതമാനവും രാജ്യത്തിനുള്ളില്‍ ആക്കിയതു മൂലം ലാഭിക്കാനായതു 3 ലക്ഷം കോടി രൂപയുടെ വിദേശനാണ്യമാണെന്നും. മെയ്ക് ഇന്‍ ഇന്ത്യ വന്‍ വിജയമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

Read More