Home> India
Advertisement

പാക്‌ അധീന കാശ്മീരിലെ ഭീകരവാദ ക്യാമ്പുകള്‍ ആക്രമിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ സൈന്യം!

പാക്‌ അധിനിവേശ കാശ്മീരിലെ ഭീകര ക്യാമ്പുകളും ലോഞ്ച് പാഡുകളും സജീവമാണെന്ന വിവരം രഹസ്യാന്വേഷണ വിഭാഗം പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

പാക്‌ അധീന കാശ്മീരിലെ ഭീകരവാദ ക്യാമ്പുകള്‍ ആക്രമിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ സൈന്യം!

ശ്രിനഗര്‍:പാക്‌ അധിനിവേശ കാശ്മീരിലെ ഭീകര ക്യാമ്പുകളും ലോഞ്ച് പാഡുകളും സജീവമാണെന്ന വിവരം രഹസ്യാന്വേഷണ വിഭാഗം പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ വളരെ കരുതലോടെയാണ് ഇന്ത്യന്‍ സൈന്യം നീങ്ങുന്നത്‌.ഭീകരരുടെ ക്യാമ്പുകള്‍ക്ക് പുറമേ 15 ലോഞ്ച് പാഡുകളും സജീവമാണെന്ന് 
രഹസ്യാന്വേഷണ വിഭാഗം വിവരം നല്‍കിയിട്ടുണ്ട്.

നുഴഞ്ഞുകയറ്റത്തിന് തയ്യാറെടുക്കുന്ന ഈ ഭീകരരെ നിയന്ത്രണ രേഖ കടുത്തുക പാകിസ്ഥാന്‍ സൈന്യത്തിന്‍റെ ചുമതലയാണ്.

അതുകൊണ്ട് തന്നെ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തികൊണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ഷെല്ലാക്രമണം നടത്തുകയുമാണ് 
പാകിസ്ഥാന്‍ സേന ചെയ്യുന്നത്.

ഇങ്ങനെ തീവ്രവാദികളുടെ നുഴഞ്ഞ്കയറ്റത്തിന് കളമൊരുക്കുന്ന പാകിസ്താന്‍ സൈന്യത്തിന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നല്‍കുന്നത്.
അതിര്‍ത്തിയിലെ ഗ്രാമവാസികളെ പോലും പലപ്പോഴും പാകിസ്ഥാന്‍ ആക്രമിക്കാറുണ്ട്.

അതേസമയം ഹിസ്ബുള്‍ മുജാഹിദ്ദീന്‍,ജെയ്ഷെ ഇ മോഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളുടെ നീക്കങ്ങള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.

Also Read:പാക്‌ അധീന കശ്മീരില്‍ ചൈനയുടെ വന്‍ വൈദ്യുത പദ്ധതി;കടുത്ത എതിര്‍പ്പുമായി ഇന്ത്യ!

 

നുഴഞ്ഞ്ക്കയറ്റ ശ്രമം തകര്‍ക്കുന്നതിനുള്ള തന്ത്രങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം രൂപം നല്‍കിയതായാണ് വിവരം.
ഭീകരവാദ ക്യാമ്പുകള്‍ ആക്രമിക്കുന്നതിന് തങ്ങള്‍ മടിക്കില്ല എന്ന വ്യക്തമായ സന്ദേശം സൈന്യം ഇതിനോടകം നല്‍കിയിട്ടുണ്ട്.

Also Read:നേപ്പാള്‍-ഇന്ത്യ തര്‍ക്കം;വിവാദ ഭൂപടത്തില്‍ നേപ്പാളില്‍ അഭിപ്രായ ഭിന്നത രൂക്ഷം!

പാക്‌ അധിനിവേശ കാശ്മീരിലെ ഭീകരവാദ ക്യാമ്പുകളില്‍ ആക്രമിക്കുന്നതിന് തീരുമാനം ഡല്‍ഹിയില്‍ നിന്ന് വരേണ്ടതാണെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഏത് നിമിഷവും ഭീകരവാദ ക്യാമ്പുകള്‍ ആക്രമിക്കുന്നതിന് തങ്ങള്‍ സന്നദ്ധമാണെന്ന് സൈന്യം വ്യക്തമാക്കുകയും ചെയ്യുന്നു.

എന്തായാലും ഭീകരരുടെ പരിശീലന ക്യാമ്പുകളുടെ, ലോഞ്ച് പാഡുകളുടെ ഒക്കെ പൂര്‍ണ്ണ വിവരം ലഭിച്ചതോടെ ഇന്ത്യന്‍ സേനയും അതീവ ജാഗ്രതയിലാണ്.

Read More