Home> India
Advertisement

എല്‍ നിനോ വില്ലനായില്ലെങ്കില്‍ ഇത്തവണ മണ്‍സൂണ്‍ സാധാരണ ഗതിയില്‍

കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായ വിവരമാണിത്.

എല്‍ നിനോ വില്ലനായില്ലെങ്കില്‍ ഇത്തവണ മണ്‍സൂണ്‍ സാധാരണ ഗതിയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇത്തവണ മണ്‍സൂണ്‍ സാധാരണ നിലയിലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. എന്നാല്‍ എല്‍ നിനോ പ്രതിഭാസം മണ്‍സൂണിനെ ബാധിക്കാന്‍ ഇടയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് കൂട്ടിച്ചേര്‍ത്തു. 

കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായ വിവരമാണിത്. കഴിഞ്ഞ രണ്ട് വര്‍ഷവും സാധാരണ രീതിയിലുള്ള മണ്‍സൂണാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചിച്ചിരുന്നത്. സാധരണ രീതിയിലുള്ള മഴ ലഭിക്കുന്നത് മികച്ച കാര്‍ഷിക വിളവിന് സഹായിക്കും. ഏകദേശം 97 ശതമാനം മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. 

Read More