Home> India
Advertisement

ഇന്ത്യ-പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ചയ്ക്ക്

ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണു ഇരു രാജ്യങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറാവുന്നത്.

ഇന്ത്യ-പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ചയ്ക്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നു. പാക്കിസ്ഥാന്‍  പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണു ഇരു രാജ്യങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറാവുന്നത്. 

ഇരു രാജ്യങ്ങളുടെയു൦ വിദേശകാര്യ മന്ത്രിമാര്‍ നടത്താന്‍ പോകുന്ന കൂടിക്കാഴ്ചയുടെ അജണ്ട തീരുമാനമായില്ല എന്നാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന സൂചന. ന്യൂയോര്‍ക്കിലാണ് കൂടിക്കാഴ്ച നടക്കുക. ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിന് ഇടയിലാകും കൂടിക്കാഴ്ച.  

എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കുന്നതില്‍ ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ല. ഭീകരതയും ചര്‍ച്ചയും ഒരുമിച്ചു പോകില്ലെന്ന നിലപാടില്‍ തന്നെയാണ് ഇന്ത്യയെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്.

 

 

 

Read More