Home> India
Advertisement

Coronavirus Updates: കൊവിഡ് പ്രതിരോധം വിലയിരുത്താൻ രാജ്യവ്യാപക മോക്ഡ്രിൽ ഇന്ന്

India Preparations against Coronavirus: ചൈനയിൽ നാശം വിതയ്ക്കുന്ന കൊറോണയുടെ പുതിയ വകഭേദം ഇന്ത്യയെ ബാധിക്കാതിരിക്കാൻ രാജ്യത്ത് പൂർണ്ണ സജ്ജീകരണം നടക്കുകയാണ്. ചികിത്സയുടെ ക്രമീകരണങ്ങൾ എത്രത്തോളം സജ്ജമായിട്ടുണ്ട് എന്ന് പരിശോധിക്കുന്നതിനായി രാജ്യത്തെ എല്ലാ പ്രധാന ആശുപത്രികളിലും ഇന്ന് ഒരേസമയം മോക്ക് ഡ്രില്ലുകൾ നടത്തും.

Coronavirus Updates: കൊവിഡ് പ്രതിരോധം വിലയിരുത്താൻ രാജ്യവ്യാപക മോക്ഡ്രിൽ ഇന്ന്

ന്യൂഡൽഹി: India Coronavirus Updates: ചൈനയുൾപ്പെടെ 5 രാജ്യങ്ങളിൽ വൻ നാശം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണയെ നേരിടാനുള്ള ഒരുക്കങ്ങൾ ഇന്ത്യയിൽ തകൃതിയായി നടക്കുകയാണ്. കേന്ദ്രസർക്കാരിന്റെ ആഭിമുഖ്യത്തിൽ കൊറോണയെ നേരിടാനുള്ള തയ്യാറെടുപ്പ് പരിശോധിക്കുന്നതിനായി ഇന്ന് രാജ്യത്തെ ആശുപത്രികളിൽ മോക്ക് ഡ്രിൽ നടത്തും. എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യമന്ത്രിമാർ ഇതിൽ പങ്കെടുക്കും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് രാവിലെ 10 മണിക്ക് സഫ്ദർജംഗ് ആശുപത്രിയിൽ എത്തി അവിടെയുള്ള സൗകര്യങ്ങൾ പരിശോധിക്കും.

Also Read: കോവിഡ് കേസുകൾ വർധിക്കുന്നു ; കൊവിഡ് മോക്ക്ഡ്രില്ലിനായി രാജ്യം സജ്ജം

ഓക്സിജൻ പ്ലാന്‍റ് , വെന്റിലേറ്റർ സൗകര്യം, നിരീക്ഷണ വാർഡുകൾ, ജീവനക്കാരുടെ എണ്ണം എന്നീ കാര്യങ്ങളിൽ ഒരു ഉറപ്പ് ഉണ്ടാക്കാൻ വേണ്ടിയാണ് ഇന്ന് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്. രാജ്യത്ത് ഇതുവരെ വിദേശത്തുനിന്ന് വന്ന 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചിരിക്കുകയാണ്.  ഇതിനിടയിൽ കൊവിഡ് സംബന്ധിച്ച വ്യാജ പ്രചാരണങ്ങൾ തടയുന്നതിൽ മുൻകൈയെടുക്കണമെന്ന് ഡോക്ടർമാരോട് കേന്ദ്ര ആരോഗ്യ മന്ത്രി ഇന്നലെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊവിഡ് മുന്നണി പോരാളികളുടെ സഹകരണം തുടരണമെന്നും ഐഎംഎ അംഗങ്ങളുമായി നടത്തിയ യോഗത്തിൽ മന്ത്രി മൻസുഖ് മാണ്ഡവിയ വ്യക്തമാക്കി. മാസ്കും, സാമൂഹിക അകലവും ഉൾപ്പടെ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് യോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഐഎംഎ ആവശ്യപ്പെടുകയുമുണ്ടായി. 

Also Read: ബുധന്റെ ഉദയം ഈ 3 രാശിക്കാരുടെ ഭാഗ്യം ഉണർത്തും! ലഭിക്കും വൻ ധനമഴ 

ഇതിനിടയിൽ തിങ്കളാഴ്ച ഡൽഹി വിമാനത്താവളത്തിൽ 4 യാത്രക്കാർക്ക് കൊറോണ പോസിറ്റീവ് (India Coronavirus Updates) സ്ഥിരീകരിച്ചു. നാല് യാത്രക്കാരും മ്യാൻമറിൽ നിന്നും ഇന്ത്യയിലേക്ക് വന്നവരാണ്. കൂടാതെ ഗയയിൽ ആകെ 11 വിദേശ പ്രവാസികൾക്ക് കൊറോണ സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്.  കൊൽക്കത്ത വിമാനത്താവളത്തിൽ രണ്ട് യാത്രക്കാർക്കും കൊറോണ പോസിറ്റീവ് റിപ്പോർട്ട് ചെയ്തു.  ഇവരെ ക്വാറന്‍റീനിൽ  പ്രവേശിപ്പിച്ചിട്ടുണ്ട്. കർണാടകയിൽ പുതുവർഷത്തിൽ തിരക്ക് കൂടുന്ന സാഹചര്യം കണക്കിലെടുത്ത് സിനിമാ ഹാളുകളിലും പബ്ബുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.

Also Read: Rahu Transit 2023: രാഹു കൃപ: പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി! 

കൊവിഡിനെതിരെ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  എല്ലാവരും മാസ്ക് ധരിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. സൂക്ഷിച്ചാല്‍ സുരക്ഷിതരാകാമെന്നും ജാഗ്രത കുറവ് മറ്റൊരു ഉത്സവ കാലത്തിന്‍റെ സന്തോഷമില്ലാതാക്കാന്‍ ഇടവരുത്തരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പറഞ്ഞു.  രാജസ്ഥാനിലും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സംസ്ഥാനത്ത് കൊറോണയെ നേരിടാനുള്ള തയ്യാറെടുപ്പുകൾ പരിശോധിക്കുന്നതിന് യോഗം നടത്തിയിരുന്നു. കോവിഡിൽ സാധാരണക്കാർ പരിഭ്രാന്തരാകേണ്ടതില്ലെന്നും രാജസ്ഥാനിൽ ഭയപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗിക്കണമെന്നും അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി.  

ബീഹാറിലും കൊറോണയെ നേരിടാനുള്ള തയ്യാറെടുപ്പുകൽ സജ്ജമായിട്ടുണ്ട്.  പട്‌ന എയിംസിൽ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായും എല്ലാത്തരം സാഹചര്യങ്ങളെയും നേരിടാൻ സജ്ജമാണെന്നും ഡയറക്ടർ ഡോ.ഗോപാൽ കൃഷ്ണ പാൽ പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More