Home> India
Advertisement

India-China Border issue: നിർദേശങ്ങൾ അം​ഗീകരിക്കാതെ ചൈന, 13ാം ഘട്ട കമാൻഡർ തല ചർച്ച പരാജയം

ഇന്ത്യ-ചൈന അതിർത്തി പ്രശ്നത്തിൽ ചർച്ചകൾ ഇനിയും തുടരാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം.

India-China Border issue: നിർദേശങ്ങൾ അം​ഗീകരിക്കാതെ ചൈന, 13ാം ഘട്ട  കമാൻഡർ തല ചർച്ച പരാജയം

ന്യൂഡൽഹി: ഇന്ത്യ - ചൈന (India-China) പതിമൂന്നാം കമാൻഡർ തല ചർച്ച (Commander level talks) പരാജയമെന്ന് റിപ്പോർട്ട്. ചുഷുൽ - മോൽഡോ അതിർത്തിയിൽ വച്ച് നടന്ന കമാൻഡർ തല ചർച്ച ഒമ്പത് മണിക്കൂർ നീണ്ടു നിന്നു. കിഴക്കൻ ലഡാക്കിൽ (Eastern Ladakh) നിന്ന് പിൻമാറാൻ ചൈന (China) തയാറായില്ലെന്ന് ഇന്ത്യ (India) അറിയിച്ചു. 

ഞായറാഴ്ച പത്തരയ്ക്ക് തുടങ്ങിയ ചർച്ച വൈകിട്ട് ആറ് മണിയോടെയാണ് അവസാനിച്ചത്. ചർച്ചയിൽ പ്രശ്ന പരിഹാരത്തിനുള്ള ഒരു നിർദ്ദേശവും ചൈന മുന്നോട്ടു വച്ചില്ലെന്ന് കരസേന വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. എന്നാൽ ഇരു രാജ്യങ്ങൾക്കുമിടയിലെ നല്ല ബന്ധത്തിന് തർക്ക പരിഹാരം അനിവാര്യമാണെന്നാണ് ഇന്ത്യ അറിയിച്ചത്. 

Also Read: India-China Trade: ഇന്ത്യ-ചൈന വ്യാപാരം മെച്ചപ്പെട്ടു; ഇന്ത്യയുടെ വിദേശ വ്യാപാരത്തിൽ 62.7 ശതമാനം വളർച്ച

ഇനിയും ചർച്ചകൾ തുടരാനാണ് ഇരുരാജ്യത്തിന്റെയും തീരുമാനം. ചൈനയുടെ ഏകപക്ഷീയമായ നിലപാടാണ് ഇപ്പോൾ നിയന്ത്രണരേഖയിലുള്ള പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഇന്ത്യൻ പക്ഷം. ഹോട്സ്പ്രിങ്, ദേപ്സാങ് മേഖലകളിലെ സൈനിക പിന്മാറ്റത്തിൽ ഊന്നിയായിരുന്നു ചർച്ച. ലെഫ്റ്റനൻ്റ് ജനറൽ പി ജി കെ മേനോൻ ആണ് ഇന്ത്യൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയത്.

Also Read: India-China Border Issue: കിഴക്കൻ ലഡാക്കിൽ നിർണായക നീക്കം, സൈനികരെ പിൻവലിച്ച് ഇന്ത്യയും ചൈനയും

ചൈനീസ് അതിർത്തിയിൽ ഒരിഞ്ച് പോലും വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന് നേരത്തെ കരസേന മേധാവി ജെനറൽ എംഎം നരവാനെ വ്യക്തമാക്കിയിരുന്നു. അതിർത്തിയിൽ ചൈനീസ് സേന എത്ര നാൾ തുടരുന്നുവോ അത്രയും നാൾ ഇന്ത്യയും തുടരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കമാൻഡർതല ചർച്ചയ്ക്കു തൊട്ടു മുമ്പായിരുന്നു ജനറൽ എം എം നരവനെയുടെ പ്രസ്താവന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More