Home> India
Advertisement

Income Tax Raid: Taapsee Pannu ന്റെയും Anurag Kashyapന്റെയും വീടുകളിൽ ആദായ നികുതി വകുപ്പ് Raid നടത്തി

നികുതി വെട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്‌ നടത്തിയത്. ഇരുവരെയും കൂടാതെ നിർമ്മാതാക്കളായ വികാസ് ബാലിന്റെയും മധു മന്ദേനയുടെയും വസ്തു വകകളിലും റെയ്‌ഡ്‌ നടത്തി.

Income Tax Raid: Taapsee Pannu ന്റെയും Anurag Kashyapന്റെയും വീടുകളിൽ ആദായ നികുതി വകുപ്പ് Raid നടത്തി

Mumbai: സിനിമ സംവിധായകൻ അനുരാഗ് കശ്യപ് (Anurag Kashyap), നടി തപ്സി പന്നു (Taapsee Pannu) എന്നിവരുടെ മുംബൈയിലെ വീടുകളിലും മറ്റ് വസ്തു വകകളിലും ആദായ നികുതി വകുപ്പ് ഇന്ന് റെയ്‌ഡ്‌ നടത്തി. നികുതി വെട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്‌ നടത്തിയത്. ഇരുവരെയും കൂടാതെ നിർമ്മാതാക്കളായ വികാസ് ബാലിന്റെയും മധു മന്ദേനയുടെയും വസ്തു വകകളിലും റെയ്‌ഡ്‌ നടത്തി.

ആദായ നികുതി വകുപ്പ് (Income Tax)അവർക്ക് ലഭിക്കുന്ന വിവരങ്ങൾക്ക് അനുസരിച്ച് കേസുകൾ അന്വേഷിക്കുമെന്നും ശേഷം കേസ് കോടതിയിലെത്തുമെന്നും യൂണിയൻ ഇൻഫോർമേഷൻ ആന്റ് ബ്രോഡ്‍കാസ്റ്റിംഗ് വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കർ പറഞ്ഞു. 

ALSO READ: Covid-19 vaccine: പ്രസിഡന്റ് Ram Nath Kovind വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു

ആദ്യം അനുരാഗ് കശ്യപ് (Anurag Kashyap), വിക്രമാദിത്യ മോട്വാനെ, നിർമ്മാതാവ് മധു മന്തേന, വികാസ് ബഹൽ എന്നിവർ ചേർന്ന് ആരംഭിച്ച ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്‌ നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. 2011ലാണ് നാല് പേരും ചേർന്ന് ഫാന്റം ഫിലിംസ് സ്ഥാപിച്ചത്. എന്നാൽ ഈ സ്ഥാപനം 2018 ഒക്ടോബറിൽ പിരിച്ച് വിട്ടിരുന്നു.

ALSO READ: Rahul Gandhi യും സമ്മതിച്ചു അടിയന്തരാവസ്ഥ തെറ്റാണെന്ന്, Indira Gandhi തന്നെ ഇക്കാര്യം സമ്മതിച്ചിരുന്നുയെന്ന് Rahul

PTI നൽകുന്ന റിപ്പോർട്ട് അനുസരിച്ച് മുംബൈയിലും (Mumbai) പുണെയിലുമായി ഇരുപതിലധികം സ്ഥലങ്ങളിലാണ് ഇന്ന് റെയ്‌ഡ്‌ നടത്തിയത്. തപ്‌സി പന്നുവിന്റെ  (Taapsee Pannu)വസ്തു വകകൾക്കൊപ്പം ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ട മറ്റ് പലരുടെയും വീടുകളിൽ റെയ്‌ഡ്‌ നടത്തുന്നുണ്ട്. ഈ ആഴ്ചയിൽ സുപ്രീം കോടതി പീഡന കേസിലെ പ്രതിയോട് ഇരയായ പെൺകുട്ടിയെ കല്യാണം കഴിയ്ക്കുമോ എന്ന് ചോദിച്ചതിനെതിരെ ശക്തമായി പ്രതികരിച്ച് കൊണ്ട് തപ്‌സി പന്നു രംഗത്തെത്തിയിരുന്നു. ഇതിന് മുമ്പ് കർഷക സമരത്തിന് പിന്തുണ അറിയിച്ച് കൊണ്ടും കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉയർത്തികൊണ്ടും തപ്‌സി രംഗത്തെത്തിയിട്ടുണ്ട്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
Read More