Home> India
Advertisement

മോദി ഭരണത്തില്‍ രാജ്യത്ത് പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല: സോണിയ ഗാന്ധി

'രാജ്യത്ത് പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ന്നു. ഇന്ധനവില അനുദിനം കുതിച്ചുയരുകയാണ്...'

മോദി ഭരണത്തില്‍ രാജ്യത്ത് പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല: സോണിയ ഗാന്ധി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ കടന്നാക്രമിച്ച്‌ മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും അതൃപ്തരാണെന്ന് സോണിയ ആരോപിച്ചു.

'രാജ്യത്ത് പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ന്നു. ഇന്ധനവില അനുദിനം കുതിച്ചുയരുകയാണ്...' സോണിയ വിമര്‍ശിച്ചു.

ഡല്‍ഹിയിലെ രാം ലീല മൈതാനത്ത് നടക്കുന്ന 'ജന്‍ ആക്രോശ് റാലി'യെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ. രാഹുല്‍ ഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷനായ ശേഷം ദേശീയ തലത്തില്‍ നടത്തുന്ന ആദ്യ റാലിക്ക് രാം ലീല മൈതാനത്ത് വന്‍ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്.

ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍, തൊഴിലില്ലായ്മ, ദളിത്- ആദിവാസി- ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, ബാങ്ക് തട്ടിപ്പുകള്‍ എന്നിവയാണ് മോദി ഭരണത്തിന്‍ കീഴില്‍ വ്യാപകമായി നടക്കുന്നതെന്നാരോപിച്ചാണ് റാലി.

Read More