Home> India
Advertisement

അമേരിക്കയ്ക്ക് പാക്കിസ്ഥാനില്‍ കടന്ന് ഒസാമയെ കൊല്ലാമെങ്കില്‍ "എന്തും സംഭവിക്കാം", അരുണ്‍ ജയ്റ്റ്ലി

പുല്‍വാമ ചാവേര്‍ ആക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയ്ക്ക് പാക്കിസ്ഥാന്‍ ആരംഭിച്ച തിരിച്ചടിയ്ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി.

അമേരിക്കയ്ക്ക് പാക്കിസ്ഥാനില്‍ കടന്ന് ഒസാമയെ കൊല്ലാമെങ്കില്‍

ന്യൂഡല്‍ഹി: പുല്‍വാമ ചാവേര്‍ ആക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയ്ക്ക് പാക്കിസ്ഥാന്‍ ആരംഭിച്ച തിരിച്ചടിയ്ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി.

അമേരിക്കയ്ക്ക് പാക്കിസ്ഥാനില്‍ കടന്ന് ഒസാമയെ കൊല്ലാമെങ്കില്‍ "എന്തും സംഭവിക്കാം" എന്നാണ് ഭീകരക്ക് താവളമൊരുക്കുന്ന പാക്കിസ്ഥാന് അരുണ്‍ ജയ്റ്റ്ലി നല്‍കിയ താക്കീത്. ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

പാക്കിസ്ഥാനില്‍ കടന്നുകയറി ഒസാമ ബിൻ ലാദനെ കൊല്ലാന്‍ അമേരിക്കയ്ക്ക് കഴിയുമെങ്കില്‍ എന്തും സംഭവിക്കാം. ഇന്ത്യക്കും ഇത് ചെയ്യാൻ കഴിയും, അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ചവേളയില്‍ കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, രവിശങ്കർ പ്രസാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. 

 

Read More