Home> India
Advertisement

ഐഡിയ-വൊഡാഫോണ്‍ ലയനത്തിന് ഔദ്യോഗിക പ്രഖ്യാപനം

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിനിയായ ഐഡിയയും ബ്രിട്ടീഷ് കമ്പനിയുടെ ഇന്ത്യന്‍ യൂണിറ്റായ വൊഡാഫോണും തമ്മിലുള്ള ലയനത്തിന് ഔദ്യോഗിക ധാരണകളായി. ലയനത്തോടെ രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായി പുതിയ കമ്പനി മാറും.

ഐഡിയ-വൊഡാഫോണ്‍ ലയനത്തിന് ഔദ്യോഗിക പ്രഖ്യാപനം

മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിനിയായ ഐഡിയയും ബ്രിട്ടീഷ് കമ്പനിയുടെ ഇന്ത്യന്‍ യൂണിറ്റായ വൊഡാഫോണും തമ്മിലുള്ള ലയനത്തിന് ഔദ്യോഗിക ധാരണകളായി. ലയനത്തോടെ രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായി പുതിയ കമ്പനി മാറും. 

45 ശതമാനം ഒാഹരികളാവും പുതിയ കമ്പനിയിൽ വോഡഫോണിന്​ ഉണ്ടാവുക. മൂന്ന്​ ഡയറക്​ടർമാരെ നോമിനേറ്റ്​ ചെയ്യാനുള്ള അവകാശവും വോഡഫോണിന്​ ഉണ്ടാവും. എന്നാൽ ടവർ നിർമാണ കമ്പനിയായ ഇൻഡസ്​ ടവറിൽ ഇരുകമ്പനികൾക്കും നിലവിലുള്ള ഒാഹരികൾക്ക്  ലയനം ബാധകമാവില്ലെന്നാണ്​ റിപ്പോർട്ടുകൾ.

ലയനത്തോടെ രാജ്യത്തെ 40 കോടിയോളം ഉപഭോക്താക്കള്‍ ഇവരുടെ വരിക്കാരാകും. ചെയര്‍മാനെ നിയമിക്കാനുള്ള അവകാശം ഐഡിയയ്ക്കായിരിക്കും. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്നിവരെ നിയമിക്കുക രണ്ട് കമ്പനികളുടെയും അംഗീകാരത്തോടെയായിരിക്കുമെന്നും വ്യവസ്ഥകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Read More