Home> India
Advertisement

ICSE പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ ജൂലൈയില്‍...

ഐഎസ്‌സി, ഐസിഎസ്‌ഇ സിലബസിലെ ശേഷിക്കുന്ന പരീക്ഷകള്‍ ജൂലൈയില്‍ നടത്തും.

ICSE പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ ജൂലൈയില്‍...

ന്യൂഡല്‍ഹി: ഐഎസ്‌സി, ഐസിഎസ്‌ഇ സിലബസിലെ ശേഷിക്കുന്ന പരീക്ഷകള്‍ ജൂലൈയില്‍ നടത്തും. 

പന്ത്രണ്ടാം ക്ലാസില്‍ എട്ടു പരീക്ഷകളും പത്തില്‍ ആറു പരീക്ഷകളുമാണ് കോവിഡ് ലോക്ക് ഡൗണ്‍ മൂലം മാറ്റിവച്ചത്.

ഐസിഎസ്‌ഇ (പത്താം ക്ലാസ്) പരീക്ഷ ജൂലൈ രണ്ടു മുതല്‍ 12 വരെയാണ് നടക്കുക. ജിയോഗ്രഫി പേപ്പര്‍ 2, ബയോളജി പേപ്പര്‍ 3, ഇക്കണോമിക്‌സ് , ഹിന്ദി പേപ്പര്‍ 4 എന്നിവയാണ് ശേഷിക്കുന്ന പരീക്ഷകള്‍.

ലോകാരോഗ്യ സംഘടനയുടെ പുതിയ മേധാവിയായി നരേന്ദ്ര മോദി?

 

ഐഎസ്‌സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷകള്‍ ജൂലൈ ഒന്നു മുതല്‍ 14 വരെയാണ്.

ബയോളജി പേപ്പര്‍ 1, ബിസിനസ് സ്റ്റഡീസ്, ജിയോഗ്രഫി, സോഷ്യോളജി, സൈക്കോളജി, ഹോം സയന്‍സ് പേപ്പര്‍ 1, എഫക്ടിവ് ഇംഗ്ലിഷ്, ആര്‍ട്ട് പേപ്പര്‍ 5 എന്നിവയാണ് ശേഷിക്കുന്ന പരീക്ഷകള്‍.

Read More