Home> India
Advertisement

വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിയന്ത്രണം പിന്‍വലിച്ച് ഇന്ത്യ

മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് ഈ നിര്‍ണായക തീരുമാനം ഉണ്ടായത്.

വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിയന്ത്രണം പിന്‍വലിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമപാതയില്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിയന്ത്രണം പിന്‍വലിച്ചു.

ഫെബ്രുവരി 14 ന് നടത്തിയ പുല്‍വാമ ഭീകരക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 27 ന് ഇന്ത്യ ബാലക്കോട്ട് നടത്തിയ പ്രത്യാക്രമണത്തിന് ശേഷമാണ് ഇന്ത്യന്‍ വ്യോമപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍ ഇത് പിന്‍വലിക്കുന്നതായി വ്യോമസേന ഇന്നലെ ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് ഈ നിര്‍ണായക തീരുമാനം ഉണ്ടായത്. 

 

 

യാത്രക്കാര്‍ നേരിടുന്ന ദുരിതവും നഷ്ടവും കണക്കിലെടുത്താണ് നിയന്ത്രണം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം ഇന്ത്യന്‍ വാണിജ്യ വിമാനങ്ങള്‍ക്ക് പാക് വ്യോമാതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ ഉപരോധം ജൂണ്‍ 14 വരെ നീട്ടിയിട്ടുണ്ട്. ബുധനാഴ്ചയാണ് പാക്കിസ്ഥാന്‍ ഇതുസംബന്ധിച്ച് 

ഉത്തരവിറക്കിയത്.

Read More