Home> India
Advertisement

താ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കാ​ത്ത പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നി​ല്ല: മന്‍മോഹന്‍ സിംഗ്

താന്‍ നിശബ്ദനായ പ്രധാനമന്ത്രിയാണെന്ന് വിമര്‍ശനമുയര്‍ന്നപ്പോഴും മാധ്യമങ്ങളോട് സംസാരിക്കാതിരുന്നിട്ടില്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയെ വളരെ സൗമ്യമായി പരിഹസിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്.

താ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കാ​ത്ത പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നി​ല്ല: മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: താന്‍ നിശബ്ദനായ പ്രധാനമന്ത്രിയാണെന്ന് വിമര്‍ശനമുയര്‍ന്നപ്പോഴും മാധ്യമങ്ങളോട് സംസാരിക്കാതിരുന്നിട്ടില്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയെ വളരെ സൗമ്യമായി പരിഹസിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. 

മാധ്യമ പ്രവർ‌ത്തകരോട് സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മടി കാണിക്കുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു മന്‍മോഹന്‍ സിംഗ്. വിവാദവിഷയങ്ങളിൽ പോലും പ്രതികരിക്കാതെ മോദി നോക്കി നിൽക്കുമ്പോൾ ഒന്നും മിണ്ടാത്ത പ്രധാനമന്ത്രി എന്ന് തന്നെ പരിഹസിക്കുന്നത് ശരിയല്ലെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. 2014ൽ അധികാരത്തിൽ എത്തിയതിന് ശേഷം മോദി ഒറ്റ പത്രസമ്മേളനം പോലും നടത്തിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. 

ന്യൂഡല്‍ഹിയില്‍ "ചേഞ്ചി൦ഗ് ഇന്ത്യ" എന്ന തന്‍റെ പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ പ്രധാനമന്ത്രി പദം മാത്രമല്ല ധനമന്ത്രി സ്ഥാനവും തനിക്ക് അപ്രതീക്ഷിതമായാണു ലഭിച്ചതെന്നും അദ്ദേഹം പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. 

ഞാനൊരു നിശബ്ദനായ പ്രധാനമന്ത്രിയാണെന്നായിരുന്നു ജനങ്ങള്‍ പറഞ്ഞിരുന്നത്. പക്ഷേ അവര്‍ക്കു വേണ്ടിയുള്ളതാണു എന്‍റെ പുതിയ പുസ്തകം. മാധ്യങ്ങളോടു സംസാരിക്കാന്‍ പേടിയുള്ള പ്രധാനമന്ത്രിയായിരുന്നില്ല ഞാന്‍. വിദേശ സന്ദര്‍ശന സമയത്ത് വിമാനത്തിലിരുന്നും ലാന്‍ഡി൦ഗിന് ശേഷവും ഞാന്‍ മാധ്യമങ്ങളോടു സംസാരിച്ചിരുന്നു, അദ്ദേഹം പറഞ്ഞു.

ജീവിതം വലിയ സാഹസവും പരിശ്രമവുമാണ്. അത് ആസ്വദിക്കാന്‍ സാധിച്ചിട്ടുണ്ട്. ആകുലതകളൊന്നുമില്ല. രാജ്യം എനിക്ക് തന്നത് മടക്കി നല്‍കാന്‍ ഒരിക്കലും സാധിക്കില്ല. എല്ലാ തടസ്സങ്ങളും മറികടന്ന് ഇന്ത്യ ലോകത്തെ സൂപ്പര്‍ പവറായി മാറും. ആ ലക്ഷ്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താന്‍ വിമുഖത കാട്ടുന്നതിനെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അധികാരമേറ്റ‌്‌ 1,​654 ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രധാനമന്ത്രി ഒരുതവണ പോലും വാര്‍ത്താ സമ്മേളനം നടത്തിയിട്ടില്ല എന്നും പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നതും മാധ്യമപ്രവ‌ര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതും രസകരമാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ കുറിച്ചിരുന്നു. കൂടാതെ, ഹൈദരാബാദിലെ തന്‍റെ വാര്‍ത്താ സമ്മേളനത്തിന്‍റെ ചിത്രമുള്‍പ്പെടെ സമൂഹമാധ്യമത്തിലിട്ട് കൊണ്ടായിരുന്നു രാഹുലിന്‍റെ വിമര്‍ശനം.  

 

 

Read More