Home> India
Advertisement

ഞാന്‍ ജ‍ഡ്ജിയല്ല, വിശ്വാസമുള്ളത് നീതിന്യായ വ്യവസ്ഥയില്‍: എ.രാജ

രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് 2-ജി സ്പെക്ട്രം അഴിമതിക്കേസില്‍ കുറ്റാരോപിതനായ എ.രാജ. 2-ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട കേസുകളില്‍ സിബിഐ പട്യാല ഹൗസ് പ്രത്യേക കോടതി ഡിസംബര്‍ 21ന് വിധി പ്രസ്താവിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഞാന്‍ ജ‍ഡ്ജിയല്ല, വിശ്വാസമുള്ളത് നീതിന്യായ വ്യവസ്ഥയില്‍: എ.രാജ

ന്യൂഡല്‍ഹി: രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് 2-ജി സ്പെക്ട്രം അഴിമതിക്കേസില്‍ കുറ്റാരോപിതനായ എ.രാജ. 2-ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട കേസുകളില്‍ സിബിഐ പട്യാല ഹൗസ് പ്രത്യേക കോടതി ഡിസംബര്‍ 21ന് വിധി പ്രസ്താവിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

"ഞാന്‍ ജഡ്ജിയല്ല. നിയമം അനുസരിച്ച് ജീവിക്കാന്‍ ബാധ്യസ്ഥനായ ഒരു പൗരനാണ്. കേസില്‍ ഞാന്‍ വിചാരണ നേരിട്ടു. നീതിന്യായ വ്യവസ്ഥയില്‍ എനിക്ക് വിശ്വാസമുണ്ട്," എ.രാജ പ്രതികരിച്ചു. 

2-ജി സ്പെക്ട്രം വിതരണത്തിന് 122 ലൈസന്‍സുകള്‍ നല്‍കിയതില്‍ സര്‍ക്കാരിന് 30,984 കോടിയുടെ നഷ്ടമുണ്ടായതെന്നാണ് സി.ബി.ഐ. ആരോപിക്കുന്നത്. ലൈസന്‍സുകള്‍ 2012 ഫെബ്രുവരി രണ്ടിന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. 

സി.ബി.ഐ. ഫയല്‍ ചെയ്ത ആദ്യ കേസില്‍ എ. രാജ, കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹൂറ, രാജയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പി.കെ.ചന്ദോലിയ തുടങ്ങി 14 പേരും സ്വാന്‍ ടെലികോം, റിലയന്‍സ് ടെലികോം, യുണീടെക് വയര്‍ലെസ് എന്നീ കമ്പനികളും പ്രതികളാണ്. 

Read More