Home> India
Advertisement

ഭാര്യയുടെ പ്രചാരണ റാലിയില്‍ ഒഴിഞ്ഞ കസേരകള്‍ മാത്രം... റാലി റദ്ദാക്കി അനുപം ഖേര്‍

"ഞാന്‍ 515 സിനികളില്‍ അഭിനയിച്ചിട്ടുണ്ട്. അതെല്ലാം ഹിറ്റ് ആയിട്ടൊന്നുമില്ല... പറയുന്നത് മറ്റാരുമല്ല, പ്രശസ്ത ബോളിവുഡ് നടന്‍ അനുപം ഖേര്‍ തന്നെ.

ഭാര്യയുടെ പ്രചാരണ റാലിയില്‍ ഒഴിഞ്ഞ കസേരകള്‍ മാത്രം... റാലി റദ്ദാക്കി അനുപം ഖേര്‍

ചണ്ഡീഗഢ്: "ഞാന്‍ 515 സിനികളില്‍ അഭിനയിച്ചിട്ടുണ്ട്. അതെല്ലാം ഹിറ്റ് ആയിട്ടൊന്നുമില്ല... പറയുന്നത് മറ്റാരുമല്ല, പ്രശസ്ത ബോളിവുഡ് നടന്‍ അനുപം ഖേര്‍ തന്നെ. 

എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രസ്താവനയ്ക്ക് പിന്നിലെ കഥ മറ്റൊന്നാണ്.... 

ഭാര്യയും ചണ്ഡീഗഢില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയുമായ കിരണ്‍ ഖേറിന്‍റെ പ്രചാരണ റാലിയായിരുന്നു വേദി. റാലി നിശ്ചയിച്ച സമയമായിട്ടും ആളുകളെത്താതിരുന്നതോടെ അനുപം ഖേര്‍ പ്രചാരണപരിപാടി റദ്ദാക്കി. ഇന്നലെ ചണ്ഡീഗഢില്‍ നിശ്ചയിച്ചിരുന്ന പരിപാടിയാണ് ഒഴിഞ്ഞ കസേരകളെ സക്ഷിയാക്കി നടത്തേണ്ടെന്നു തീരുമാനിച്ച് റദ്ദാക്കിയത്.

ചണ്ഡീഗഢില്‍ ഇത് അനുപം ഖേര്‍ നടത്തിയ ആദ്യ പ്രചാരണ പരിപാടിയായിരുന്നു. ചണ്ഡീഗഢ് സെക്ടര്‍ 28 സി യില്‍ വൈകിട്ട്  നാലുമണിക്കായിരുന്നു പരിപാടി. നിശ്ചയിച്ച പ്രകാരം സമയത്തുതന്നെ നടന്‍ എത്തി. സ്റ്റേജിന്‍റെ അടുത്തെത്തിയ അനുപം കണ്ടത് ഒറ്റപ്പെട്ടുനില്‍ക്കുന്ന ഏതാനും ആളുകളെ മാത്രം. വലിയ ആള്‍ക്കൂട്ടമോ സ്‌റ്റേജോ കാണാതിരുന്നതോടെ അദ്ദേഹം മടങ്ങുകയും ചെയ്തു. 
കൂടാതെ, ആവശ്യത്തിന് ആളുകളെത്താതിരുന്നതോടെ അവസാന നിമിഷം പരിപാടി റദ്ദാക്കുകയായിരുന്നു. എന്നാല്‍, പരിപാടിക്കാവശ്യമായ സൗകര്യങ്ങള്‍ പാര്‍ട്ടി ഓഫിസില്‍ നിന്ന് സമയത്തിന് ലഭിക്കാതിരുന്നതോടെയാണ് ചടങ്ങ് റദ്ദാക്കേണ്ടി വന്നതെന്ന് പ്രാദേശിക നേതാവും സംഘാടകനുമായ മന്നു ഭസിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍, റാലി റദ്ദാക്കിയത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അനുപം ഖേറിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു, 'ഞാന്‍ 515 സിനികളില്‍ അഭിനയിച്ചിട്ടുണ്ട്. അതെല്ലാം ഹിറ്റ് ആയിട്ടൊന്നുമില്ല'. 

 

Read More