Home> India
Advertisement

നോട്ടെണ്ണാന്‍ തിരുപ്പതിയിലെ ഹുണ്ടി ശേഖരിക്കുന്നവരുടെ സഹായം തേടാമെന്ന് ചിദംബരം

മോദി സര്‍ക്കാറിന്‍റെ സാമ്പത്തിക നയങ്ങളെ കണക്കറ്റു വിമര്‍ശിച്ച് മുന്‍ ധനകാര്യമന്ത്രി പി. ചിദംബരം. മോഹന വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ എത്തിയ ബിജെപി സര്‍ക്കാര്‍ ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിട്ടെന്നും നോട്ടു നിരോധനത്തേക്കാള്‍ വലിയ കള്ളത്തരം വേറെയില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു.

നോട്ടെണ്ണാന്‍ തിരുപ്പതിയിലെ ഹുണ്ടി ശേഖരിക്കുന്നവരുടെ സഹായം തേടാമെന്ന് ചിദംബരം

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്‍റെ സാമ്പത്തിക നയങ്ങളെ കണക്കറ്റു വിമര്‍ശിച്ച് മുന്‍ ധനകാര്യമന്ത്രി പി. ചിദംബരം. മോഹന വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ എത്തിയ ബിജെപി സര്‍ക്കാര്‍ ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിട്ടെന്നും നോട്ടു നിരോധനത്തേക്കാള്‍ വലിയ കള്ളത്തരം വേറെയില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു. 

എഐസിസി യുടെ എണ്‍പത്തിനാലാം പ്ലീനറി സമ്മേളനത്തിന്‍റെ സമാപനദിനത്തില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. തന്‍റെ പ്രസംഗത്തില്‍ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കാനും അദ്ദേഹം മടി കാട്ടിയില്ല. 

അതുകൂടാതെ നോട്ടു നിരോധനം നടന്നിട്ട് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും തിരികെയെത്തിയ നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത ആര്‍.ബി.ഐയെ ചിദംബരം കണക്കറ്റു വിമര്‍ശിച്ചു. നോട്ടെണ്ണാന്‍ സഹായത്തിന് തിരുപ്പതിയിലെ ഹുണ്ടി ശേഖരിക്കുന്നവരെ വിളിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.

അതുകൂടാതെ, ജി.എസ്.ടി ധൃതി പിടിച്ച്‌ നടപ്പാക്കിയത് ഗ്രാമത്തിലുള്ളവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ കാരണമായി. നോട്ട് അസാധുവാക്കല്‍ വഴി കള്ളനോട്ട് തടയാന്‍ സാധിച്ചുവെന്നത് ഒരു വാഗ്ദാനമായി മാത്രം നിലനില്‍ക്കുന്നു. 2,000 രൂപയുടെ നോട്ട് രാജ്യത്തെ സാധാരണ ജനങ്ങള്‍ കാണുന്നതിന് മുന്‍പ് തന്നെ ബിജെപി  നേതാക്കളുടെ കയ്യിലെത്തി എന്ന ഗുരുതര ആരോപണവും ചിദംബരം ഉന്നയിച്ചു.

14 കോടി ജനങ്ങളെ ദരിദ്രരുടെ പട്ടികയില്‍ നിന്ന് മോചിപ്പിച്ചതാണ് മന്‍മോഹന്‍ സര്‍ക്കാറിന്‍റെ ഏറ്റവും വലിയ നേട്ടം. ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളെ ദാരിദ്രത്തിലേക്ക് തള്ളിയിടുന്നു. ഇതാണ് മോദി സര്‍ക്കാര്‍ ഇന്ത്യയിലെ ജനങ്ങളോട് ചെയ്ത ഏറ്റവും വലിയ ദുഷ്പ്രവര്‍ത്തിയെന്നും ചിദംബരം ചൂണ്ടിക്കാട്ടി.

കൂടാതെ സഖ്യകക്ഷികളുമായി ചേര്‍ന്ന് കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

 

Read More