Home> India
Advertisement

റെക്കോര്‍ഡ്‌ തകര്‍ത്ത് സ്വര്‍ണ വില!!

റെക്കോര്‍ഡ്‌ ഭേദിച്ച്‌ സ്വര്‍ണ വില കുതിക്കുന്നു.

റെക്കോര്‍ഡ്‌ തകര്‍ത്ത് സ്വര്‍ണ വില!!

കൊച്ചി: റെക്കോര്‍ഡ്‌ ഭേദിച്ച്‌ സ്വര്‍ണ വില കുതിക്കുന്നു.   

ആഭ്യന്തര വിപണിയില്‍ ചരിത്രത്തില്‍ ആദ്യമായി പവന്‍റെ വില 28,000 രൂപയിലെത്തി. ബുധനാഴ്ച രാവിലെ പവന് 120 രൂപ കുറഞ്ഞ ശേഷമാണ് വില വീണ്ടും മുന്നോട്ടു കുതിച്ചത്.

ഇന്ന് 200 രൂപയാണ് പവന് (8 ഗ്രാം) വര്‍ധിച്ചത്. ഗ്രാമിന് 25 രൂപ കൂടി 3,500 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 

ഓഗസ്റ്റ് മാസം തുടക്കത്തില്‍ 25,680 രൂപയായിരുന്നു പവന്‍റെ വില. 15 ദിവസം കൊണ്ട് പവന് വര്‍ധിച്ചത് 2,320 രൂപയാണ്. ഓഗസ്റ്റ് മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് സ്വര്‍ണ വില കുറഞ്ഞത്. 

ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധനയാണിത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 18 ഡോളര്‍ വര്‍ധിച്ച്‌ 1.518 ഡോളറില്‍ എത്തി. രൂപയുടെ മൂല്യം താഴുന്നതും രാജ്യാന്തര വിപണിയിലെ വിലക്കയറ്റവുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്‍റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്.

 

 

Read More