ആഗ്ര: കനത്ത കാറ്റിലും മഴയിലും താജ്മഹലിന്റെ പ്രവേശന കവാടത്തിലെ തൂണ് തകര്‍ന്നു വീണു. ഇന്നലെ അര്‍ദ്ധരാത്രിയോടെ ഉണ്ടായ ശക്തമായ മഴയിലാണ് സംഭവം. താജ്മഹലിന്റെ തെക്കുഭാഗത്തുള്ള പ്രവേശന കവാടത്തിന്റെ തൂണ് തകര്‍ന്ന് നിലം പതിക്കുകയായിരുന്നു.
ഉത്തർപ്രദേശിന്റെ പലഭാഗങ്ങളിലും ശക്തമായി മഴ പെയ്തു. താജ്മഹലിന്റെ സംരക്ഷണത്തിന്റെ ഭാഗമായുള്ള അറ്റകുറ്റപണികള്‍ പുരോഗമിക്കുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പരമാവധി മൂന്ന് മണിക്കൂര്‍ മാത്രമാണ് സന്ദര്‍ശകരെ താജ്മഹലില്‍ ചെലവഴിക്കാന്‍ അനുവദിക്കുക.
#Visuals: Pillar in the premises of Agra's Taj Mahal fell due to heavy wind & rain, late last night. pic.twitter.com/9P5x6zuK5p
— ANI UP (@ANINewsUP) April 12, 2018