Home> India
Advertisement

മഴയില്‍ മുങ്ങി മുംബൈ നഗരം; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

മഴയില്‍ മുങ്ങി മുംബൈ നഗരം; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

മുംബൈ: കാലവര്‍ഷത്തിന് മുന്നോടിയായെത്തിയ മഴയില്‍ മുങ്ങി മുംബൈ നഗരം. റോഡുകളും റെയില്‍ പാളങ്ങളും വെള്ളത്തില്‍ മുങ്ങി ഗതാഗതവും താറുമാറായി. 

കനത്ത മഴയെ തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. അഹമ്മദാബാദ് വിമാനത്താവളത്തിലേക്കാണ് പല വിമാനങ്ങളും വഴിതിരിച്ചുവിടുന്നത്. താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിലായി

അതേസമയം പാളങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല 70 മില്ലീമീറ്ററിന് മുകളില്‍ മഴപെയ്യുന്ന സാഹചര്യമുണ്ടായാല്‍ യാത്ര പരമാവധി മാറ്റിവെക്കാന്‍ സ്ഥിരം യാത്രക്കാരോട് പശ്ചിമ റെയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്. 

റോഡുകള്‍ വെള്ളത്തിനടിയിലായത് ജനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ആളുകള്‍ പരമാവധി പൊതുഗതാഗത സര്‍വീസുകളെയാണ് ആശ്രയിക്കുന്നത്. വെള്ളക്കെട്ടില്‍ കാറുകളും ഇരുചക്രവാഹനങ്ങളും കുടുങ്ങുന്ന സാഹചര്യവുമുണ്ട്‌

അതേസമയം അടുത്ത 48 മുതല്‍ 72 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ കാലവര്‍ഷം ശക്തമാകുമെന്നാണ്‌ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Read More