Home> India
Advertisement

Karnataka Assembly Elections 2023: കളം മാറ്റി രാമന​ഗരം, നിഖില്‍ കുമാരസ്വാമിക്ക് കനത്ത തോൽവി; അട്ടിമറി വിജയവുമായി കോൺ​ഗ്രസ്

Nikhil kumara swamy Failed in ramanagara: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എച്ച്.എ. ഇഖ്ബാല്‍ ഹുസൈനാണ് രാമനഗരത്തിൽ നിന്നും നിഖില്‍ കുമാരസ്വാമിയെ നിലംപരിശാക്കിയത്.

Karnataka Assembly Elections 2023: കളം മാറ്റി രാമന​ഗരം, നിഖില്‍ കുമാരസ്വാമിക്ക് കനത്ത തോൽവി; അട്ടിമറി വിജയവുമായി കോൺ​ഗ്രസ്

മൈസൂരു: പതിറ്റാണ്ടുകളായി  ജെഡിഎസിനെ പിന്തുണച്ച രാമന​ഗര മണ്ഡലം ഇത്തവണ പാർട്ടിയെ തഴഞ്ഞു. അച്ഛന്‍ കുമാരസ്വാമിയും അമ്മ അനിത കുമാരസ്വാമിയും മികച്ച ഭൂരിപക്ഷത്തിൽ വി‍ജയിച്ച മണ്ഡലത്തിൽ  മകന്‍ നിഖില്‍ കുമാരസ്വാമിക്ക് കനത്ത തോൽവിയാണ് നേരിടേണ്ടി വന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എച്ച്.എ. ഇഖ്ബാല്‍ ഹുസൈനാണ് രണ്ടുപതിറ്റാണ്ടിലേറെയായി ജെ.ഡി.എസിന്റെ കുത്തകയായിരുന്ന രാമനഗരത്തിൽ നിന്നും നിഖില്‍ കുമാരസ്വാമിയെ നിലംപരിശാക്കിയത്.

ദേവഗൗഡ കുടുംബത്തിലെ ഇളംതലമുറക്കാരനെ രാമനഗരയിലെ ജനങ്ങൾ  തഴഞ്ഞതിന്റയും  2004 മുതല്‍ ജയിച്ചുകയറിയ മണ്ഡലം കൈവിട്ടതിന്റെയും ഞെട്ടലിലാണ് ജെ.ഡി.എസ്. നേതൃത്വവും പ്രവര്‍ത്തകരും.കുമാരസ്വാമിയുടെ പഞ്ചരത്‌ന യാത്രയും നിഖിലിന്റെ നാടിളക്കിയുള്ള പ്രചരണവും എല്ലാം ജനവിധി തങ്ങൾക്കനുകൂലമാകുമെന്ന ജെ.ഡി.എസിന്റെ ധാരണകളെ അട്ടിമറിക്കുന്ന തരത്തിലുള്ള വിധിയാണ് രാമന​ഗരത്തിലെ വോട്ടർമാർ പാർട്ടിക്ക് നൽകിയത്.സിനിമ നടനും യുവ ജനതാദള്‍ അധ്യക്ഷനുമായ നിഖില്‍ കുമാരസ്വാമിയുടെ നിയമസഭയിലേക്കുള്ള കന്നിയങ്കമായിരുന്നു ഇത്. പാർട്ടി വിജയം ഉറപ്പിച്ച മണ്ഡലത്തിൽ കനത്ത തോൽവി ഏറ്റു വാങ്ങിയത്  ജെ.ഡി.എസിനെ സംബന്ധിച്ച് വലിയ പ്രതിസന്ധി തന്നെയാണ്.

ALSO READ: ബിജെപിയേയും ജെഡിഎസിനേയും നിലംപരിശാക്കി കോണ്‍ഗ്രസ്; ഇരട്ട എന്‍ജിന്‍ വേണ്ടെന്ന് ജനം... മുഖ്യമന്ത്രി ആര്?

കാരണം കൈയ്യിൽ ഉണ്ടെന്ന് ഉറപ്പിച്ച മണ്ഡലമാണ് ഇപ്പോൾ അപ്രതീക്ഷിതമായി നഷ്ടപ്പെട്ടിരിക്കുന്നത്. കൂടാതെ  കഴിഞ്ഞതവണ പരാജയപ്പെട്ട ഇഖ്ബാല്‍ ഹുസൈനെ വീണ്ടും കളത്തിലിറക്കി കോണ്‍ഗ്രസ് അട്ടിമറി വിജയം നേടിയതും ശ്രദ്ദേയമാണ്. 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍നിന്നും നിഖില്‍ കുമാരസ്വാമി ജനവിധി തേടിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച നടി സുമലതയോട് ഒന്നേകാല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് നിഖില്‍ പരാജയപ്പെട്ടത്. 1994ലാണ് പട്ടിന്റെ നഗരമെന്ന് അറിയപ്പെടുന്ന രാമനഗരിയിൽ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ നിയമസഭയിലെത്തിയത്. പിന്നീട്  2004-ലും 2018-ലും എച്ച്.ഡി.കുമാരസ്വാമിയും മണ്ഡലത്തില്‍നിന്ന് വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചുകയറി. 2018-ല്‍ രണ്ടു മണ്ഡലങ്ങളില്‍ ജനവിധി നേടിയ കുമാരസ്വാമി പിന്നീട് രാമനഗരയിലെ എം.എല്‍.എ. സ്ഥാനം രാജിവെക്കുകയായിരുന്നു.

പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയാണ് ജെ.ഡി.എസ്. സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ഉപതിരഞ്ഞെടുപ്പിലും ജെ.ഡി.എസ്. വിജയം കരസ്ഥമാക്കി.അനിത കുമാരസ്വാമി തന്നെ ഇത്തവണയും മത്സരിക്കുമെന്നായിരുന്നു ആദ്യമുയര്‍ന്ന അഭ്യൂഹം. എന്നാല്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് അനിത കുമാരസ്വാമി വ്യക്തമാക്കി. തുടര്‍ന്നാണ് മകന്‍ നിഖില്‍ കുമാരസ്വാമിയെ രാമനഗരയിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.അതേസമയം കർണാടക നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇകുവരെയുള്ള  വോട്ടെണ്ണലിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷത്തിൽ മുന്നേറ്റം തുടരുകയാണ്. രാജ്യമെമ്പാടും പാർട്ടി ആസ്ഥാനങ്ങളിൽ  കോൺ​ഗ്രസ് പ്രവർത്തകരും അണികളും ആ​ഘോഷം തുടങ്ങിക്കഴിഞ്ഞു. നേതാക്കന്മാർ മധുരം വിളമ്പുന്നതും പ്രവർത്തകരുടെ ആഘോഷവുമൊക്കെ തകിർതിയായി നടക്കുകയാണ്. 

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് മെയ് 10നായിരുന്നു. അതിനു പിന്നാലെ പുറത്തു വന്ന സർവ്വേകളിൽ കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയായി ഉയർന്നുവരുമെനന്നായിരുന്നു പ്രവചനം. ഇന്ന് നടക്കുന്ന വോട്ടെണ്ണൽ നിരീക്ഷിക്കുമ്പോൾ ഇത് ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലാണ് കോൺ​ഗ്രസ് മുന്നേറുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ അഞ്ച് 'ഗ്യാരണ്ടികൾ' നടപ്പാക്കുമെന്നാണ് പാർട്ടി കർണ്ണാടകയിൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി (ഗൃഹ ജ്യോതി) പദ്ധതി, എല്ലാ കുടുംബങ്ങളിലെയും മുതിർന്ന സ്ത്രീകൾക്ക് 2,000 രൂപ പ്രതിമാസ സഹായ (ഗൃഹ ലക്ഷ്മി) പദ്ധതി, ഓരോ ബിപിഎൽ കുടുംബാംഗങ്ങൾക്കും സൗജന്യമായി 10 കിലോ അരി (അന്ന ഭാഗ്യം) പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More