Home> India
Advertisement

Heat Wave Warning : ഉത്തരേന്ത്യയിൽ വീണ്ടും ഉഷ്‌ണതരംഗം; ചൂട് 45 ഡിഗ്രി വരെ ഉയർന്നേക്കും

മെയ് 7 മുതൽ മെയ് 8 വരെയാണ് ഉഷ്‌ണതരംഗത്തിന് സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുന്നത്.

Heat Wave Warning : ഉത്തരേന്ത്യയിൽ വീണ്ടും ഉഷ്‌ണതരംഗം; ചൂട് 45 ഡിഗ്രി വരെ ഉയർന്നേക്കും

ന്യൂ ഡൽഹി :  ഉത്തരേന്ത്യയിൽ വീണ്ടും ഉഷ്‌ണതരംഗത്തിന്റെ മുന്നറിയിപ്പ് നൽകി  കാലാവസ്ഥ വകുപ്പ്.  മെയ് 7 മുതൽ മെയ് 8 വരെയാണ് ഉഷ്‌ണതരംഗത്തിന് സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുന്നത്. ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ് കൂടാതെ മഹാരാഷ്ട്രയിലുമാണ് ഉഷ്‌ണതരംഗം ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ചെറിയ തോതിൽ മഴ പെയ്തത് ചൂടിന് നേരിയ ആശ്വാസം നൽകിയിരുന്നെങ്കിലും അന്തരീക്ഷ താപനില വീണ്ടും ഉയരുകയാണ്.

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാർച്ച്, ഏപ്രിൽ മാസങ്ങളാണ് ഇന്ത്യയിൽ കടന്ന് പോയത്. ഏപ്രിലിൽ മാത്രം 8 -ഓളം ഉഷ്‌ണതരംഗങ്ങളാണ് ഇന്ത്യയിൽ ഉണ്ടായത്. ശക്തമായ ചൂടാണ് ഏപ്രിൽ മാസത്തിൽ രാജ്യത്തെങ്ങും അനുഭവപ്പെട്ടത്. ഏപ്രിൽ മാസത്തിൽ അന്തരീക്ഷ താപനില 46 ഡിഗ്രി സെൽസിസ് വരെ ഉയർന്നിരുന്നു. മെയ് മാസത്തിൽ ഇത് വീണ്ടും വർധിക്കാനാണ് സാധ്യത.        

ALSO READ: Delhi Heatwave : ഡൽഹിയിൽ ഉഷ്ണതരംഗത്തെ തുടർന്ന് യെല്ലോ അലേർട്ട്; താപനില 46 ഡിഗ്രിയിലേക്ക് എത്തിയേക്കും

രാജ്യതലസ്ഥാനത്ത് ചൂടിനൊപ്പം  പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഡൽഹിയിൽ 2017ലാണ് ഏപ്രിലിലെ ഏറ്റവും കൂടിയ ചൂടായി 43.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. ഇതിന് മുമ്പ് ഇതിൽ കൂടുതൽ ചൂട് ഡൽഹിയിൽ രേഖപ്പെടുത്തിയത് 1941 ഏപ്രിൽ 29 നായിരുന്നു. അന്ന് 45.6 ഡിഗ്രി സെൽസ്യസ് ചൂടായിരുന്നു രേഖപ്പെടുത്തിയത്. മാർച്ച് അവസാനം മുതൽ കനത്ത ചൂടാണ് ഉത്തരേന്ത്യയിൽ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്.    

വീണ്ടും ഉഷ്‌ണതരംഗം ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ ആളുകൾക്ക് ആരോഗ്യ പ്രശ്‍നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ശിശുക്കൾ, പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ള ആളുകൾ എന്നിവരിലാണ് ചൂട് കൂടുതലായി ബാധിക്കാൻ സാധ്യത. 2010ന് ശേഷമുള്ള ഏറ്റവും വലിയ ഉഷ്ണതരംഗമാണ് ഉത്തരേന്ത്യയിലേക്ക് ഈ ഏപ്രിലിൽ എത്തിയത്. 2010 ഏപ്രിൽ മാസത്തിൽ 11 തവണയാണ് ഉഷ്ണതരംഗം ഉണ്ടായത്. 

1971 മുതൽ 2019 വരെയുള്ള കണക്കുകൾ പ്രകാരം 17,000 പേരാണ് സൂര്യതപമേറ്റ് മരിച്ചത്. കൃഷിപാടങ്ങളെയും ബാധിച്ചു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ഗോതമ്പ് കൃഷിയെയും കൂടിയ താപനില ബാധിച്ചിട്ടുണ്ട്. 20-60 ശതമാനം വരെ വിളനാശമാണ് ഈ സംസ്ഥാനങ്ങളിൽ ഉണ്ടായിട്ടുള്ളത്. വടക്കേ ഇന്ത്യയിലും പടിഞ്ഞാറൻ ഇന്ത്യയിലും മെയ് മാസത്തിൽ സാധാരണയേക്കാൾ ഉയർന്ന താപനില തുടരാനിടയുണ്ട്, പലസ്ഥലങ്ങളിലും  ഏറ്റവും ഉയർന്ന നിരക്കായതായി രാജ്യത്തിന്റെ ഔദ്യോഗിക കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞു.

ഈ മേഖലയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് (122 ഡിഗ്രി ഫാരൻഹീറ്റ്) വരെ എത്താം, ഇത് വിളകളെയും വ്യാവസായിക പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്  അറിയിച്ചു. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ 1.3 ബില്യൺ ജനങ്ങളുള്ള രാജ്യത്ത് ജീവനും ഉപജീവനമാർഗവും അപകടത്തിലാക്കി. തീവ്രമായ ചൂട് ഇന്ത്യയുടെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കുമെന്നും റിപ്പോട്ടുകളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More