Home> India
Advertisement

ഈ വര്‍ഷത്തെ ജ്ഞാനപീഠം കൃഷ്ണ സോബ്തിക്ക്

അന്‍പത്തി മൂന്നാമത് ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി എഴുത്തുകാരി കൃഷ്ണ സോബ്തിയ്ക്ക്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണു പുരസ്കാരം. സാഹിത്യ അക്കാദമി അവാർഡും സാഹിത്യ അക്കാദമി ഫെലോഷിപ്പും നേടിയിട്ടുണ്ട്.

ഈ വര്‍ഷത്തെ ജ്ഞാനപീഠം കൃഷ്ണ സോബ്തിക്ക്

ന്യൂഡല്‍ഹി: അന്‍പത്തി മൂന്നാമത് ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി എഴുത്തുകാരി കൃഷ്ണ സോബ്തിയ്ക്ക്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണു പുരസ്കാരം. സാഹിത്യ അക്കാദമി അവാർഡും സാഹിത്യ അക്കാദമി ഫെലോഷിപ്പും നേടിയിട്ടുണ്ട്. 

ജനിച്ച സോബ്തി, ഡൽഹിയിലും ഷിംലയിലുമായാണു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1966ല്‍ പുറത്തിറങ്ങിയ അവരുടെ നോവല്‍ 'മിട്രോ മരജനി' ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. 1980 ല്‍ ഇവരുടെ 'സിന്ദഗിനാമ' എന്ന നോവലിന് സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു. 

ഉന്നത വിദ്യാഭ്യാസം ലഹോറിൽ ആരംഭിച്ചെങ്കിലും വിഭജനത്തെത്തുടർന്നു തിരികെ ഇന്ത്യയിലെത്തി. ഇന്തോ – ആര്യൻ ഭാഷയായ ഡോഗ്രിയിലെ എഴുത്തുകാരൻ ശിവ്നാഥാണ് ഭർത്താവ്.

Read More