Home> India
Advertisement

പ്രധാനമന്ത്രിയുടെ ഗുജറാത്ത്‌ സന്ദര്‍ശനം നാളെ; പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍

ഈ വര്‍ഷം അവസാനം അസ്സംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലേയ്ക്ക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നാളെ. ഈ മാസം ഇത് മൂന്നാം തവണയാണ് മോദി ഗുജറാത്ത്‌ സന്ദര്‍ശിക്കുന്നത്. കൂടുതല്‍ പദ്ധതികള്‍

പ്രധാനമന്ത്രിയുടെ ഗുജറാത്ത്‌ സന്ദര്‍ശനം നാളെ; പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍

അഹമ്മദാബാദ്: ഈ വര്‍ഷം അവസാനം അസ്സംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലേയ്ക്ക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നാളെ. ഈ മാസം ഇത് മൂന്നാം തവണയാണ് മോദി ഗുജറാത്ത്‌ സന്ദര്‍ശിക്കുന്നത്. കൂടുതല്‍ പദ്ധതികള്‍

പ്രഖ്യാപിക്കാനും ഉദ്ഘാടനങ്ങൾക്കുമായാണ് പ്രധാനമന്ത്രി നാളെ എത്തുന്നത്.

വഡോദര, ഭാവ്നഗർ ജില്ലകളിലാണ് ഉദ്ഘാടനം നടക്കുക. വഡോദരയില്‍ 1,140 കോടിയുടെ 8 പദ്ധതിയാണ് മോദി ഉത്ഘാടനം ചെയ്യുക. ഇതിനു പുറമേ, രാജ്കോട്ടിനു സമീപം ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു കേന്ദ്രസർക്കാർ പരിസ്ഥിതി അനുമതിയും നല്‍കിയിട്ടുണ്ട്. ഏകദേശം 1,400 കോടി രൂപയുടെ പദ്ധതിയാണിത്. 

ഇതുകൂടാതെ സംസ്ഥാന സര്‍ക്കാരും പ്രഖ്യാപനങ്ങളുടെ കാര്യത്തില്‍ പിന്നിലല്ല. നിശ്ചിത ശമ്പളം വാങ്ങുന്ന സർക്കാർ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും ശമ്പള  വര്‍ദ്ധന. അഞ്ചു വർഷത്തേക്ക് വർഷത്തേക്ക് നിശ്ചിത ശമ്പളമാണ് ഇവർക്കുണ്ടായിരുന്നത്. 

ഹയർസെക്കൻഡറി ജീവനക്കാർക്കും അധ്യാപകർക്കും ശമ്പള വർധന. 

സംസ്ഥാനത്തെ 105 നഗരസഭകളിലെ ജീവനക്കാർക്ക് ഏഴാം ശമ്പള കമ്മിഷൻ അടിസ്ഥാനത്തിൽ ശമ്പള വർധന.

ണ്ടു ലക്ഷം രൂപവരെയുള്ള സൗജന്യ ചികിൽസാ സഹായം ലഭിക്കാനുള്ള വരുമാനപരിധി 1.5 ലക്ഷത്തിൽനിന്നു 2.5 ലക്ഷമാക്കി.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം തിരഞ്ഞെടുപ്പു കമ്മിഷൻ വൈകിച്ചതു സംബന്ധിച്ച വിവാദം നിലനില്‍ക്കുമ്പോളാണ് പ്രധാനമന്ത്രിയും സംസ്ഥാന സര്‍ക്കാരും പ്രഖ്യപനങ്ങളുടെ നീണ്ടനിര തന്നെ പുറപ്പെടുവിക്കുന്നത്. ഗുജറാത്തിനുവേണ്ടി പ്രധാനമന്ത്രി ചില വമ്പൻ പ്രഖ്യാപനങ്ങൾ നടത്താനിരിക്കുന്നതു കൊണ്ടാണു തിരഞ്ഞെടുപ്പു വിജ്ഞാപനം വൈകിച്ചതെന്ന് ആരോപണമുണ്ടായിരുന്നു.

Read More