Home> India
Advertisement

ഗുജറാത്ത് തെരഞ്ഞെടുപ്പ്: സോളങ്കി മത്സരിക്കില്ല, ആർ.ജെ.ഡി കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കും

ഇത്തവണത്തെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന്​ ഗു​ജ​റാ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ് ഭ​ര​ത്​ സിംഗ് സോ​ള​ങ്കി മത്സരിക്കില്ല. ഇക്കട്യം ഹൈക്ക​മാ​ൻ​ഡിനെ മുന്‍പേ അറിയിച്ചതാണ് എന്നദ്ദേഹം പറഞ്ഞു.

 ഗുജറാത്ത് തെരഞ്ഞെടുപ്പ്: സോളങ്കി മത്സരിക്കില്ല, ആർ.ജെ.ഡി കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കും

അഹമ്മദാബാദ്: ഇത്തവണത്തെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന്​ ഗു​ജ​റാ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ് ഭ​ര​ത്​ സിംഗ് സോ​ള​ങ്കി മത്സരിക്കില്ല. ഇക്കട്യം ഹൈക്ക​മാ​ൻ​ഡിനെ മുന്‍പേ അറിയിച്ചതാണ് എന്നദ്ദേഹം പറഞ്ഞു.

അതുകൂടാതെ സ്​​ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ താ​ൻ അതൃപ്തനാണ് എന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു. 

ര​ണ്ടു​ ത​വ​ണ ലോ​ക്​​സഭാ അം​ഗ​വും മൂ​ന്നു​ മ​ന്ത്രി​സ​ഭ​ക​ളി​ൽ സ്വ​ത​ന്ത്ര ചു​മ​ത​ല​യു​ള്ള മ​ന്ത്രിയുമായിരുന്നു സോളങ്കി. ഈ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്​ മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നും അദ്ദേഹം പറഞ്ഞു. 

ഗുജറാത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആർ.ജെ.ഡി മ​ത്സ​രിക്കുന്നില്ലെന്നും കോ​ൺ​ഗ്ര​സി​നെ പി​ന്തു​ണ​ക്കു​മെ​ന്നും പാര്‍ട്ടി നേതാവ് ലാ​ലു​പ്ര​സാ​ദ്​ യാ​ദ​വ്​ പറഞ്ഞു. പാ​ട്ടി​ദാ​ർ നേ​താ​വ്​ ഹാ​ർ​ദി​ക്​ പ​ട്ടേ​ൽ ത​ന്നെ ഗു​ജ​​റാ​ത്തി​ലേ​ക്ക്​ ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും സ​മ​യം ല​ഭി​ച്ചാ​ൽ ഗു​ജ​റാ​ത്ത്​ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

 

Read More