Home> India
Advertisement

ഗുജറാത്ത് തിരഞ്ഞെടുപ്പ്: ബിജെപി 28 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കി

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കേ ബിജെപി മൂന്നാമത്തെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 28 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. പാര്‍ട്ടി മൊത്തം 134 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കി.

ഗുജറാത്ത് തിരഞ്ഞെടുപ്പ്: ബിജെപി 28 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കേ ബിജെപി മൂന്നാമത്തെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 28 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. പാര്‍ട്ടി മൊത്തം 134 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കി. 

പാര്‍ട്ടി വെള്ളിയാഴ്ച പുറത്തിറക്കിയ ആദ്യ ലിസ്റ്റില്‍ 70 സ്ഥാനാര്‍ഥികളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. രണ്ടാമത്തെ പട്ടിക ശനിയാഴ്ച പുറത്തിറക്കിയിരുന്നു. ഇതില്‍ 36 സ്ഥാനാര്‍ഥികളാണ് ഉണ്ടായിരുന്നത്. 

182 അംഗങ്ങളുള്ള ഗുജറാത്ത് നിയമസഭയിലേയ്ക്ക് 134 സ്ഥാനാര്‍ഥികളുടെ പട്ടിക പാര്‍ട്ടി പുറത്തിറക്കി. രണ്ടു ഘട്ടങ്ങളിലായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 9, 14 തിയതികളിലാണ് തെരഞ്ഞെടുപ്പു നടക്കുക.   
ആദ്യ ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രമുഖര്‍ മുഖ്യമന്ത്രി ഉപമുഖ്യമന്ത്രി, പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ തുടങ്ങിയവരാണ്. മുഖ്യമന്ത്രി വിജയ്‌ രൂപാണി രാജ്കോട്ട് വെസ്റ്റിൽ നിന്ന് മത്സരിക്കും. ഉപമുഖ്യമന്ത്രി നിതിൻ ഭായ് പട്ടേൽ മെഹ്സാനയില്‍നിന്നും മത്സരിക്കുമ്പോള്‍ ഗുജറാത്ത് ബിജെപി അദ്ധ്യക്ഷന്‍ ജിതുഭായ് വഘാനി ഭാവ്നഗർ വെസ്റ്റില്‍നിന്നും മത്സരിക്കും. 

ബിജെപിയില്‍ ചേര്‍ന്ന 14 കോണ്‍ഗ്രസ്‌ വിമത എംഎല്‍എമാരില്‍ 6 പേര്‍ക്ക് ബിജെപി ടിക്കറ്റ്‌ നല്‍കി. എന്നാല്‍ പാട്ടിദാർ അനാമത് ആണ്ടോളൻ സമിതിയിലെ അംഗങ്ങളായ രേഷ്മ പട്ടേലിനും വരുണ്‍ പട്ടേലിനും പാര്‍ട്ടി ടിക്കറ്റ്‌ നല്‍കിയില്ല.
  
പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, വിദേശകാര്യ മന്ത്രി, പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിയംഗങ്ങള്‍ മുതലായവര്‍ അടങ്ങിയ കമ്മിറ്റിയാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. 

നരേന്ദ്രമോദി ഗുജറാത്ത് രാഷ്ട്രീയത്തില്‍ നിന്ന് മാറിയ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് എന്ന പ്രത്യേകതയും കൂടി ഇത്തവണത്തെ തെരഞ്ഞെടുപ്പിന് ഉണ്ട്. അതിനാല്‍, ആകെയുള്ള 182 സീറ്റുകളില്‍ 150 സീറ്റും ജയിക്കണമെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നേതാക്കള്‍ക്കും അണികള്‍ക്കും നല്‍കിയിരുന്നു നിര്‍ദേശം.

 

 

 

Read More