Home> India
Advertisement

Cable bridge collapses: ഗുജറാത്തിൽ തൂക്കുപാലം തകർന്നുണ്ടായ അപകടം: മരണം 132 കടന്നു; അന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചു

Gujarat Cable Bridge Collapse: ആറുമാസം അടച്ചിട്ടിരുന്ന പാലം അഞ്ചു ദിവസം മുൻപാണ് ജനങ്ങൾക്കായി തുറന്നുകൊടുത്തത്.

Cable bridge collapses: ഗുജറാത്തിൽ തൂക്കുപാലം തകർന്നുണ്ടായ അപകടം: മരണം 132 കടന്നു; അന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചു

അഹമ്മദാബാദ്: Gujarat Cable Bridge Collapse: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 132 കടന്നതായി റിപ്പോർട്ട്. നിരവധിപേർക്ക് പരിക്കേട്ടിട്ടുണ്ട്.  പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുന്നു.  അതുകൊണ്ടുതന്നെ ഇനിയും മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ഭീതി. നദിയിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ ഐപിസി 304, 308, 114 വകുപ്പുകൾ പ്രകാരം കേസെടുത്തതായും അപകടത്തെ കുറിച്ച് അന്വേഷിക്കാൻ എസ്ഐടി രൂപീകരിച്ചതായും സർക്കാർ അറിയിച്ചു. അന്വേഷണ സംഘത്തിൽ എഞ്ചിനീയറിങ് വിദഗ്ദ്ധരടക്കമുണ്ടാകും. 

Also Read: പുനർ നിർമ്മിച്ച് കൊടുത്തിട്ട് 5 ദിവസം മാത്രം; പാലം തകർന്ന് വൻ ദുരന്തം, മരണസംഖ്യ ഉയരുന്നു

അഹമ്മദാബാദിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള വിനോദസഞ്ചാര കേന്ദ്രമായ ഇവിടെയെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറിലേറെ പേരാണ് പാലം തകർന്നതിനെ തുടർന്ന് നദിയിൽ പതിച്ചത്. ഇന്നലെ വൈകുന്നേരം  ആറരയോടെയായിരുന്നു സംഭവം. അപകടത്തെ  തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി.  അഞ്ചു ദിവസം മുൻപാണ് പുതുക്കി പണിത പാലം ജനങ്ങൾക്കായി തുറന്നു കൊടുത്തത്. മോർബിയയിലെ മച്ചു നദിക്ക് കുറുകെയുള്ളതായിരുന്നു പാലം. ബ്രിട്ടിഷ് കാലത്തു നിർമിച്ച 140 വർഷം പഴക്കമുള്ള പാലം അറ്റകുറ്റപ്പണികൾക്കായി 6 മാസം അടച്ചിട്ടിരുന്നു.അപകടം നടക്കുമ്പോൾ അഞ്ഞൂറോളം പേർ പാലത്തിലുണ്ടായിരുന്നു. നൂറിലേറെ പേർ പുഴയിൽ വീണതായാണ് സംശയം.  170 ഓളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

Also Read: കിടാവിനെ വേട്ടയാടാൻ വന്ന സിംഹത്തെ കണ്ടം വഴി ഓടിച്ച് പോത്ത്..! വീഡിയോ വൈറൽ

ദേശീയ ദുരന്ത നിവാരണ സേനയും നാവിക സേനയും നാട്ടുകാരും മറ്റ് സർക്കാർ വകുപ്പുകളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം വീതവും പരിക്കേറ്റവർക്ക് 50000 രൂപയും കേന്ദ്രസർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.  നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് ഇന്ന് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കാനിരിക്കെയായിരുന്നു സംഭവം. കോൺഗ്രസും ആം ആദ്മി പാർട്ടിയും ശക്തമായി മത്സര രംഗത്തുള്ള ഇക്കുറി, ബിജെപി തിരഞ്ഞെടുപ്പിന് അരയും തലയും മുറുക്കിയായിരുന്നു മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. ഇതിനിടെയുണ്ടായ ഈ വൻ ദുരന്തം പാർട്ടിക്ക് ശരിക്കും ക്ഷീണമായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ ഈ വിഷയം പ്രതിപക്ഷം ആയുധമാക്കുമെന്ന് കാര്യത്തിൽ സംശയമില്ല. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More