Home> India
Advertisement

30 ഉത്പന്നങ്ങളുടെ നികുതി കുറക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു

മുപ്പതുവസ്തുക്കളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ഹൈദരാബാദില്‍ ചേര്‍ന്ന ജിഎസ്ടി. കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പുതിയ തീരുമാന പ്രകാരം മിഡ് സൈസ് സെഡാന്‍ കാറുകള്‍, വലിയ കാറുകള്‍, എസ്.യു.വി എന്നിവയുടെ സെസ് യഥാക്രമം 2,5,7 ശതമാനം വര്‍ധിപ്പിക്കും. അതേ സമയം ചെറുകാറുകളുടെ സെസ് ഉയര്‍ത്താത്തത് വാഹന വിപണിക്ക് ചെറിയൊരു ആശ്വാസം നല്‍കും.

30 ഉത്പന്നങ്ങളുടെ നികുതി കുറക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു

ഹൈദരാബാദ്: മുപ്പതുവസ്തുക്കളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ഹൈദരാബാദില്‍ ചേര്‍ന്ന ജിഎസ്ടി. കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പുതിയ തീരുമാന പ്രകാരം മിഡ് സൈസ് സെഡാന്‍ കാറുകള്‍, വലിയ കാറുകള്‍, എസ്.യു.വി എന്നിവയുടെ സെസ് യഥാക്രമം 2,5,7 ശതമാനം വര്‍ധിപ്പിക്കും.  അതേ സമയം ചെറുകാറുകളുടെ സെസ് ഉയര്‍ത്താത്തത് വാഹന വിപണിക്ക് ചെറിയൊരു ആശ്വാസം നല്‍കും.

ഇഡ്ഡലി മാവ്,പുളി,ചന്ദനത്തിരി,മഴക്കോട്ട്,റബ്ബര്‍ ബാന്റ്,വറുത്ത കടല തുടങ്ങിയവക്ക് വില കുറയും. ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ് കമ്മീഷന്‍റെ (കെവിഐസി) ഔട്ട്‌ലെറ്റുകളിലൂടെ വില്‍ക്കുന്ന തുണിത്തരങ്ങളെ നികുതിയില്‍ നിന്നൊഴിവാക്കി.  ഖാദി പ്രോത്സാഹിപ്പിക്കാനാണ് ഇത്തരം ഒരു തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. 

ചരക്ക്‌സേവന നികുതി നടപ്പാക്കിയശേഷം ആദ്യമാസത്തെ ആകെ നികുതിവരുമാനം 95,000 കോടി രൂപയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. ജി.എസ്.ടി. രജിസ്‌ട്രേഷന്‍ നടത്തിയവരില്‍ 70 ശതമാനം പേരും റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുണ്ട്. മാത്രമല്ല റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ പത്തില്‍ നിന്നും ഒക്ടോബര്‍ പത്തിലേക്ക് നീട്ടി.  ഹൈദരാബാദില്‍ നടന്ന യോഗത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അധ്യക്ഷത വഹിച്ചു. ജിഎസ്ടി നടപ്പാക്കല്‍ വലിയ വെല്ലുവിളിയാണെന്ന് ജയ്റ്റ്‌ലി പറഞ്ഞു.

Read More