Home> India
Advertisement

Bihar political updates: ബിഹാറിൽ വിശാലസഖ്യ സർക്കാർ അധികാരമേൽക്കും; നിതീഷ് കുമാർ മുഖ്യമന്ത്രിയാകും, തേജസ്വി യാദവ് ഉപമുഖ്യമന്ത്രി

Bihar: രാജി സമർപ്പിച്ചതിന് ശേഷം നിതീഷ് കുമാറും തേജസ്വി യാദവും ഗവർണർ ഫാഗു സിങ് ചൗഹാനെ രാജ്ഭവനിലെത്തി സന്ദർശിച്ച് സർക്കാർ രൂപീകരണത്തിന് അവകാശം ഉന്നയിച്ചിരുന്നു.

Bihar political updates: ബിഹാറിൽ വിശാലസഖ്യ സർക്കാർ അധികാരമേൽക്കും; നിതീഷ് കുമാർ മുഖ്യമന്ത്രിയാകും, തേജസ്വി യാദവ് ഉപമുഖ്യമന്ത്രി

പട്ന: ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ വിശാലസഖ്യ സർക്കാർ അധികാരത്തിലേറും. ഇന്ന് രണ്ട് മണിക്ക് രാജ്ഭവനിൽ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സഖ്യ കക്ഷിയായ രാഷ്ട്രീയ ജനതദൾ നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. കോൺഗ്രസ്, ഇടത് പാർട്ടികൾ, മറ്റ് ചെറുകക്ഷികൾ എന്നിവർക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. രാജി സമർപ്പിച്ചതിന് ശേഷം നിതീഷ് കുമാറും തേജസ്വി യാദവും ഗവർണർ ഫാഗു സിങ് ചൗഹാനെ രാജ്ഭവനിലെത്തി സന്ദർശിച്ച് സർക്കാർ രൂപീകരണത്തിന് അവകാശം ഉന്നയിച്ചിരുന്നു.

ബിഹാറിൽ രണ്ടാം  തവണയാണ് മഹാ സഖ്യം സർക്കാർ രൂപീകരിക്കുന്നത്. അഞ്ച് വർഷത്തിന് ശേഷം രണ്ടാം തവണയാണ് സംസ്ഥാനത്ത് മഹാസഖ്യം സർക്കാർ രൂപീകരിക്കാൻ പോകുന്നത്. ഏഴ് പാർട്ടികൾ ഉൾപ്പെടുന്ന ബിഹാറിലെ മഹാസഖ്യത്തിന്റെ പുതിയ സർക്കാരിന് 164 എംഎൽഎമാരുടെ പിന്തുണ ലഭിക്കും. ഇവരിൽ ലാലു പ്രസാദ് യാദവിന്റെ ആർജെഡിക്ക് 79, നിതീഷ് കുമാറിന്റെ ജെഡിയുവിന് 45, കോൺഗ്രസ് 19, സിപിഐ എംഎൽ 12, ജിതൻ റാം മാഞ്ചിയുടെ എച്ച്എഎം നാല്, സിപിഎം രണ്ട്, സിപിഐ രണ്ട്, ഒരു സ്വതന്ത്രൻ എന്നിവരുടെ പിന്തുണയാണ് ലഭിക്കുക. അതേസമയം, ഇതുവരെ ഭരണത്തിൽ പങ്കാളികളായ 77 ബിജെപി എംഎൽഎമാർ പ്രതിപക്ഷത്തിരിക്കും. പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ തന്നെ പ്രതിഷേധങ്ങൾക്ക് തുടക്കമിടാനാണ് ബിജെപിയുടെ തീരുമാനം. ഇതിൻ്റെ ഭാഗമായി പുതിയ സർക്കാരിനെതിരെ ബിജെപി മഹാധർണ്ണ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന കാര്യാലയത്തിന് മുന്നിലാണ് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തുക.

ALSO READ: Bihar Politics : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു; ഉത്തരമില്ലാതെ ബിജെപി

പാർട്ടിയിലെ എംഎൽഎമാരുമായും എംപിമാരുമായി ആലോചിച്ചതിന് ശേഷമാണ് നിതീഷ് കുമാർ കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചത്. രാവിലെ ജെഡിയു എംഎൽഎമാരുടെയും എംപിമാരുടെയും യോഗത്തിന് ശേഷം എൻഡിഎ സഖ്യം വിട്ടതായും നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ബിഹാറിൽ ഇടക്കാല തിരഞ്ഞെടുപ്പ് വേണമെന്ന് കേന്ദ്രമന്ത്രി അർ.കെ സിം​ഗ് ആവശ്യപ്പെട്ടു. ബിഹാറിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാനും ആവശ്യപ്പെട്ടു.

അഗ്നിപഥ് പദ്ധതിയെ തുടർന്ന് ബിഹാറിൽ ഉടലെടുത്ത സംഘർഷത്തിന് പിന്നാലെയാണ് എൻഡിഎ സഖ്യത്തിനുള്ളിൽ ജെഡിയുവും ബിജെപിയും തമ്മിലുള്ള അകൽച്ച പുറത്ത് വന്നത്. ബിഹാറിൽ ജെഡിയുവിനെ ദുർബലപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായിരുന്ന ജെഡിയുവിന്റെ വോട്ട് വിഭജിക്കാൻ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിക്ക് ബിജെപി പിന്തുണ നൽകിയെന്ന് ജെഡിയു ആരോപിച്ചു. എൽജെപിക്ക് സീറ്റൊന്നും ലഭിച്ചില്ലെങ്കിലും ജെഡിയുവിന്റെ വോട്ട് വിഭജിക്കാൻ ഇത് കാരണമായി. ഇതിനെ തുടർന്ന് ജെഡിയുവിന്റെ സീറ്റ് 45 ആയി കുറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More