Home> India
Advertisement

മലിനീകരണം കുറയ്ക്കാം, പോക്കറ്റില്‍ ഒതുങ്ങും വില; പെട്രോളിനൊപ്പം മെഥനോള്‍ പദ്ധതിയുമായി ഗഡ്കരി

മലിനീകരണം കുറയ്ക്കുന്നതിനും ഇന്ധനം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിനുമായി പെട്രോളില്‍ പതിനഞ്ചു ശതമാനം മെഥനോള്‍ ചേര്‍ക്കാനുള്ള പദ്ധതി ആലോചിക്കുന്നതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.

മലിനീകരണം കുറയ്ക്കാം, പോക്കറ്റില്‍ ഒതുങ്ങും വില; പെട്രോളിനൊപ്പം മെഥനോള്‍ പദ്ധതിയുമായി ഗഡ്കരി

ന്യൂഡല്‍ഹി: മലിനീകരണം കുറയ്ക്കുന്നതിനും ഇന്ധനം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിനുമായി പെട്രോളില്‍ പതിനഞ്ചു ശതമാനം മെഥനോള്‍ ചേര്‍ക്കാനുള്ള പദ്ധതി ആലോചിക്കുന്നതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.

അടുത്ത പാര്‍ലമെന്റ് യോഗത്തില്‍ പുതിയ പദ്ധതി അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. കല്‍ക്കരിയില്‍ നിന്നാണ് മെഥനോള്‍ ഉണ്ടാക്കുന്നത്. പെട്രോളിന് 80 രൂപ വില ഈടാക്കുമ്പോള്‍ മെഥനോള്‍ ലിറ്ററിന് വെറും 22 രൂപ മാത്രമാണ് ഉള്ളത്. പദ്ധതി വിജയകരമായാല്‍ വിലയ്ക്കൊപ്പം മലിനീകരണവും കുറയും. മന്ത്രി പറഞ്ഞു.

മുംബൈയിലെ ചില കമ്പനികളില്‍ നിന്നും മെഥനോള്‍ ഉല്‍പ്പാദനം എളുപ്പത്തില്‍ നടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

Read More