Home> India
Advertisement

ഇറച്ചിക്കായുള്ള കന്നുകാലി വില്‍പ്പന: നിരോധനം നീക്കാന്‍ കേന്ദ്രം

ഇറച്ചിക്കായുള്ള കന്നുകാലി വില്‍പ്പനയ്ക്ക് നിലവിലുള്ള നിരോധനം നീക്കുമെന്ന് റിപ്പോര്‍ട്ട്. പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുള്ള വക്താവാണ്‌ ഇക്കാര്യം അറിയിച്ചത്.

ഇറച്ചിക്കായുള്ള കന്നുകാലി വില്‍പ്പന: നിരോധനം നീക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ഇറച്ചിക്കായുള്ള കന്നുകാലി വില്‍പ്പനയ്ക്ക് നിലവിലുള്ള നിരോധനം നീക്കുമെന്ന് റിപ്പോര്‍ട്ട്. പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുള്ള വക്താവാണ്‌ ഇക്കാര്യം അറിയിച്ചത്.

നിയമമന്ത്രാലയത്തിന് ഇക്കാര്യം ചൂണ്ടിക്കാട്ടി ഫയല്‍ അയച്ചതായും വിജ്ഞാപനം പുനപരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് എത്ര സമയമെടുക്കും എന്നുള്ള കാര്യത്തെക്കുറിച്ച് വ്യക്തതയില്ല

കഴിഞ്ഞ മേയ് 23 നാണ് അറവിനായി കന്നുകാലികളെ വില്‍ക്കുന്നതിനുള്ള നിരോധന വിജ്ഞാപനം കേന്ദ്രത്തില്‍ നിന്നും ഉണ്ടായത്. മൃഗങ്ങളോടുള്ള ക്രൂരതതടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിരോധനം. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ ഒരുക്കമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചിരുന്നു. 

അറവിനുള്ള കന്നുകാലിവില്‍പ്പന നിരോധനപ്രശ്‌നം കേരളമുള്‍പ്പെടെ രാജ്യത്ത് പല സ്ഥലങ്ങളിലും പ്രതിഷേധത്തിന് കാരണമായിരുന്നു. നിരോധനം ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കുറ്റപ്പെടുത്തിയിരുന്നു.

മനുഷ്യന്റെ പ്രാഥമിക അവകാശമായ ഭക്ഷണത്തില്‍ ഇടപെടാന്‍ കേന്ദ്രത്തിന് എന്താണ് അധികാരം എന്ന് ചോദിച്ച മദ്രാസ് ഹൈക്കോടതി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന്‍ അഭിപ്രായം ആരാഞ്ഞ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു. മൂന്നു മാസങ്ങള്‍ക്ക് ശേഷം മദ്രാസ്‌ ഹൈക്കോടതി സ്റ്റേ ശരി വച്ച സുപ്രീംകോടതിയും സ്റ്റേ നീട്ടുകയായിരുന്നു.

Read More