Home> India
Advertisement

സ്ത്രീ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത: ടാക്സികളിലും ക്യാബുകളിലും ചൈല്‍ഡ് ലോക്ക് നിര്‍ത്തലാക്കുന്നു

ചൈല്‍ഡ് ലോക്ക് ഡ്രൈവര്‍മാര്‍ ദുരുപയോഗം ചെയ്തതോടെയാണ് പുതിയ സംവിധാനം കൊണ്ടുവരാന്‍ തീരുമാനിച്ചത്.

സ്ത്രീ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത: ടാക്സികളിലും ക്യാബുകളിലും ചൈല്‍ഡ് ലോക്ക് നിര്‍ത്തലാക്കുന്നു

ന്യൂഡല്‍ഹി: സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി ടാക്സികളിലും ക്യാബുകളിലും ചൈല്‍ഡ് ലോക്ക് നിറുത്തലാക്കുന്നു. 

സി.എം.വി.ആര്‍-ടി.എസ്.സി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഓട്ടോമൊബൈല്‍ രംഗത്തെ നിലവാരങ്ങള്‍ നിശ്ചയിക്കുന്ന സി.എം.വി.ആര്‍-ടി.എസ്.സിയുടെ തീരുമാന പ്രകാരം അടുത്ത വര്‍ഷം മുതല്‍ ഇത് നിലവില്‍ വരും. ചൈല്‍ഡ് ലോക്ക് ഡ്രൈവര്‍മാര്‍ ദുരുപയോഗം ചെയ്തതോടെയാണ് പുതിയ സംവിധാനം കൊണ്ടുവരാന്‍ തീരുമാനിച്ചത്. 

സ്ത്രീകളുടെ സുരക്ഷയ്ക്കായി തയാറാക്കിയിരുന്ന ചൈല്‍ഡ് ലോക്കിന് പകരം പുതിയൊരു സംവിധാനം ഓട്ടോമൊബൈല്‍ മേഖല വികസിപ്പിച്ചെടുക്കും. 

സ്ത്രീകളെ മാനസികമായും മറ്റും പീഡിപ്പിച്ചതായുള്ള പരാതികള്‍ മുംബൈ,​ ബംഗളൂരു,​ ഡല്‍ഹി എന്നിവിടങ്ങളില്‍ ലഭിച്ചിരുന്നു. ചൈല്‍ഡ് ലോക്ക് ഇട്ടു കഴിഞ്ഞാല്‍ കാറിന്‍റെ ഡോര്‍ പുറത്ത് നിന്ന് മാത്രമെ തുറക്കാനാകൂ. 

ടാക്സികളിലും ക്യാബുകളിലുമാണ് ഉടനെ ഈ സംവിധാനം കൊണ്ടുവരുന്നത്. അതേസമയം,​ നിലവിലുള്ള മറ്റ് കാറുകളില്‍ ചൈല്‍ഡ് ലോക്ക് സംവിധാനം മാറ്റി സ്ഥാപിക്കുന്നതിന് സമയം അനുവദിക്കും. അടുത്ത വര്‍ഷം മുതല്‍ പുറത്തിറങ്ങുന്ന കാറുകളില്‍ പുതിയ സംവിധാനമായിരിക്കും ഉണ്ടാകുക.

Read More