Home> India
Advertisement

ഒ.​ബി.​സി മേല്‍ത്തട്ടുകാരെ നിശ്ചയിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയാക്കി

ഒ.​ബി.​സി സമുദായക്കാരിലെ മേല്‍ത്തട്ടുകാരെ നിശ്ചയിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയാക്കി. നേരത്തെ ഇത് ആറ് ലക്ഷം രൂപയായിരുന്നു. ഇന്നലെ ചേര്‍ന്ന കേ​ന്ദ്ര​മ​ന്ത്രി​സ​ഭ യോഗത്തിലാണ് തീരുമാനമെടുത്തത്.

ഒ.​ബി.​സി മേല്‍ത്തട്ടുകാരെ നിശ്ചയിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയാക്കി

ന്യൂ​ഡ​ൽ​ഹി: ഒ.​ബി.​സി സമുദായക്കാരിലെ മേല്‍ത്തട്ടുകാരെ നിശ്ചയിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയാക്കി.  നേരത്തെ ഇത് ആറ് ലക്ഷം രൂപയായിരുന്നു. ഇന്നലെ ചേര്‍ന്ന കേ​ന്ദ്ര​മ​ന്ത്രി​സ​ഭ യോഗത്തിലാണ് തീരുമാനമെടുത്തത്.

പ്ര​തി​വ​ർ​ഷം എ​ട്ടു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ളി​ൽ​പെ​ട്ട​വ​ർ ഇ​നി ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ത്തി​ൽ പെ​ടി​ല്ലയെന്ന്‍ ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു ശേ​ഷം പറഞ്ഞു.  പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ളി​ൽ​കൂ​ടി മേ​ൽ​ത്ത​ട്ടു പ​രി​ധി ന​ട​പ്പാ​ക്കാ​നു​ള്ള നി​ർ​ദേ​ശം സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചു​വ​രു​ന്ന​താ​യി ധ​ന​മ​ന്ത്രി മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു ശേ​ഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഒ.​ബി.​സി വി​ഭാ​ഗ സം​വ​ര​ണ​ത്തി​ന്‍റെ നേ​ട്ടം എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും ല​ഭി​ക്കാ​ൻ പാ​ക​ത്തി​ൽ ഒ.​ബി.​സി​യി​ൽ ഉ​പ​വി​ഭാ​ഗ​​ങ്ങ​ളെ വേ​ർ​തി​രി​ക്കു​ന്ന​തി​ന്​ പ്ര​ത്യേ​ക ക​മ്മീഷ​ൻ രൂ​പ​വ​ത്​​ക​രി​ക്കും. ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, ബി​ഹാ​ർ, ഝാ​ർ​ഖ​ണ്ഡ്​, പ​ശ്ചി​മ ബം​ഗാ​ൾ, പു​തു​ച്ചേ​രി, ക​ർ​ണാ​ട​ക, ഹ​രി​യാ​ന, മ​ഹാ​രാ​ഷ്​​ട്ര, ത​മി​ഴ്​​നാ​ട്, ജ​മ്മു-​ക​ശ്​​മീ​രി​​ൽ എ​ന്നി​ങ്ങ​നെ 11 സം​സ്​​ഥാ​ന​ങ്ങ​ളി​ൽ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ സം​വ​ര​ണം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ ജെ​യ്​​റ്റ്​​ലി പ​റ​ഞ്ഞു. കേ​ന്ദ്ര ഒ.​ബി.​സി ലി​സ്​​റ്റി​ൽ ഇ​ത്ത​ര​ത്തി​ൽ ഉ​പ​വി​ഭാ​ഗ​ങ്ങ​ളി​ല്ല. ഇ​തു​വ​ഴി സം​വ​ര​ണ​ത്തി​​ന്‍റെ ആ​നു​കൂ​ല്യം അ​ർ​ഹ​ർ​ക്ക്​ കി​ട്ടാ​തെ പോ​കു​ന്ന അ​വ​സ്​​ഥ ഒ​ഴി​വാ​ക്കാ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​മീ​ഷ​ൻ സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ ധ​നമ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

12 ആഴ്ചക്കകം റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​നാ​ണ്​ ക​മീ​ഷ​​ന്​ ന​ൽ​കു​ന്ന നി​ർ​ദേ​ശം. സം​വ​ര​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മ​റ്റു പു​നഃ​പ​രി​ശോ​ധ​ന​ക​ളി​ല്ലെ​ന്ന്​ ധ​നമ​ന്ത്രി വ്യ​ക്​​ത​മാ​ക്കി. ദേ​ശീ​യ പി​ന്നാ​ക്ക വി​ഭാ​ഗ ക​മ്മീഷ​ൻ 2011ൽ ​ന​ൽ​കി​യ ശി​പാ​ർ​ശ മു​ൻ​നി​ർ​ത്തി​യാ​ണ്​ തീ​രു​മാ​നം. അതുപോലെ പാ​ർ​ലമെന്റ്  സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി​യും ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു.

Read More